തിയറ്ററുകളിൽ മണവാളൻ വസീമിന്റെയും പിള്ളാരുടെയും വിളയാട്ടം. ബുക്ക് മൈ ഷോയിൽ ഈ അടുത്ത കാലത്തൊന്നും ഇത്ര വേഗത്തിൽ ടിക്കറ്റുകൾ വിറ്റുപോയിട്ടില്ല. ചിത്രം റിലീസ് ആയി ആദ്യ മണിക്കൂറുകളിൽ തന്നെ വളരെ പോസിറ്റീവ് ആയിട്ടുള്ള റിവ്യൂ ആണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമ റിലീസ് ചെയ്യുന്നതിന് രണ്ടു ദിവസം മുമ്പ തന്നെ പ്രി റിലീസ് ബുക്കിംഗ് ആരംഭിച്ചിരുന്നു. റിലീസിന് മുമ്പ് തന്നെ ഒരു കോടിയോളമാണ് ചിത്രം പ്രി റിലീസ് ബുക്കിംഗിലൂടെ സ്വന്തമാക്കിയത്. മിക്കയിടത്തും എല്ലാ ഷോകളും ഫുൾ ആയതിനെ തുടർന്ന് സ്പെഷ്യൽ ഷോകളും നടത്താൻ ആരംഭിച്ചിരിക്കുകയാണ്.
നടൻ ടൊവിനോ തോമസിന്റെ കരിയർ ബെസ്റ്റ് ഓപ്പണിംഗ് ആയി മാറിയിരിക്കുകയാണഅ തല്ലുമാല. മുഹ്സിൻ പെരാരിയും അഷ്റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. കല്യാണി പ്രിയദർശൻ നായികയായി എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആഷിക്ക് ഉസ്മാന്റെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ ആണ് ചിത്രത്തിന്റെ നിർമാണം.
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ലുക്മാൻ, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിൻ, അസിം ജമാൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഇരുപതു വയസുകാരനായ മണവാളൻ വസിം എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്റെ പേര്. തലശ്ശേരി, ദുബായ്, കണ്ണൂരിലെ പരിസരങ്ങൾ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…