ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായ തല്ലുമാലയുടെ ചിത്രീകരണം പൂർത്തിയായി. ഖാലിദ് റഹ്മാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടോവിനോയും ഷൈൻ ടോം ചാക്കോയും കേന്ദ്ര കഥാപത്രങ്ങൾ ആകുന്ന ചിത്രം ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് നിർമിക്കുന്നത്. 102 ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുനിന്നത്. ടോവിനോയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം കൂടിയാണ് തല്ലുമാല. മുഹ്സിൻ പെരാരിയും അഷറഫ് ഹംസയും ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം സെൻട്രൽ പിക്ച്ചേഴ്സ് തിയേറ്ററിൽ എത്തിക്കും.
തല്ലുമാലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞയിടെ ആയിരുന്നു എത്തിയത്. കളർഫുൾ ആയിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റർ. ടോവിനോ തോമസ് ആയിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉണ്ടായിരുന്നത്. മണവാളൻ വസീം എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ടോവിനോ എത്തുന്നത്. ടോവിനോയെ കൂടാതെ കല്യാണി പ്രിയദർശനും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രമാണ് തല്ലുമാല. അനുരാഗക്കരിക്കിൻ വെള്ളം, ഉണ്ട, ലൗ എന്നീ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രമാണ് തല്ലുമാല. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ചിത്രം ടൊവിനോയുടെ കരിയറിലെ ഏറ്റവും ബജറ്റ് കൂടിയ സിനിമകളിൽ ഒന്നാണ്.
കല്യാണി പ്രിയദർശൻ നായികയാവുന്ന സിനിമയിൽ ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കളർഫുൾ എന്റർടയിനറായി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മുഹ്സിൻ പെരാരിയും അഷറഫ് ഹംസയും ചേർന്നാണ്. ക്യാമറ ജിംഷി ഖാലിദ്. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. “തല്ലുമാല എന്ന സിനിമ ഒരേസമയം ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമാണ്. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ് എന്നീ ഖാലിദിന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു എന്റർടെയ്നറാണ് ഈ സിനിമ. മുഹ്സിൻ പെരാരിയുടെ മുൻ സിനിമകളായ വൈറസ്, സുഡാനി ഫ്രം നൈജീരിയ എന്നിവയിൽ നിന്നും ഇത് വ്യത്യസ്തമാണ്. എട്ട് സംഘട്ടന രംഗങ്ങളും എട്ട് ഗാനങ്ങളുമുള്ള സിനിമയാണ് ‘തല്ലുമാല” – ടോവിനോ ചിത്രത്തെക്കുറിച്ച് നിർമാതാവ് പറഞ്ഞ വാക്കുകളാണിത്. തലശ്ശേരി, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം. കോളേജ് കാലഘട്ടം മുതൽ 30 വയസ് വരെ നീണ്ടുനിൽക്കുന്ന ഒരു യുവാവിന്റെ കഥ മലബാർ പശ്ചാത്തലത്തിൽ പറയുകയാണ് സിനിമയിൽ.