ടോവിനോ തോമസും കല്യാണി പ്രിയദർശനും പ്രധാനവേഷങ്ങളിൽ എത്തിയ സിനിമയായ ‘തല്ലുമാല’ തിയറ്ററുകളിൽ വൻ വിജയമായിരുന്നു. ചിത്രം റിലീസ് ചെയ്ത് 30 ദിവസം കൊണ്ട് 71.36 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ‘ഹിറ്റുകൾ പലവിധം’ എന്ന ടൈറ്റിലോടെയാണ് തല്ലുമാല 30 ദിവസത്തെ വേൾഡ് വൈഡ് ബിസിനസ് പ്രഖ്യാപിച്ചത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് മുഹ്സിൻ പരാരി ആയിരുന്നു. ചിത്രത്തിലെ കളർഫുൾ കോസ്റ്റ്യൂമുകൾ ആയിരുന്നു തല്ലുമാലയുടെ ഏറ്റവും പ്രധാന ആകർഷണങ്ങളിലൊന്ന്.
ഓഗസ്റ്റ് 12നാണ് തല്ലുമാല പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. വന്‍ പ്രമോഷന് പരിപാടികളുമായി എത്തിയ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞുവെന്നാണ് ബോക്സ് ഓഫിസ് കളക്ഷനില്‍ നിന്നും വ്യക്തമാകുന്നത്. ചിത്രത്തില്‍ ഇരുപതുവയസുകാരനായാണ് ടൊവിനോ എത്തിയത്. ടൊവിനോ തോമസിന് പുറമേ ലുക്മാന്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും വലിയ കയ്യടി തന്നെ നേടിയിരുന്നു. ചടുലമായ രണ്ടാം പകുതിയാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് എന്നാണ് പ്രേക്ഷക അഭിപ്രായം. ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ഓസ്റ്റിന്‍, കല്ല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ടൊവിനോയുടെ ഇതുവരെയുള്ള ചിത്രങ്ങളിൽ ഏറ്റവും കളക്ഷൻ നേടുന്ന ചിത്രം എന്ന റെക്കോഡിലേക്കാണ് തല്ലുമാല മുന്നേറുന്നത്. തലശ്ശേരിയിലും ദുബായിലും ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ചിത്രം റിലീസ് ആയി ആദ്യ മണിക്കൂറുകളിൽ തന്നെ വളരെ പോസിറ്റീവ് ആയിട്ടുള്ള റിവ്യൂ ആണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമ റിലീസ് ചെയ്യുന്നതിന് രണ്ടു ദിവസം മുമ്പ തന്നെ പ്രി റിലീസ് ബുക്കിംഗ് ആരംഭിച്ചിരുന്നു. റിലീസിന് മുമ്പ് തന്നെ ഒരു കോടിയോളമാണ് ചിത്രം പ്രി റിലീസ് ബുക്കിംഗിലൂടെ സ്വന്തമാക്കിയത്.