തെന്നിന്ത്യയിലെ മുന്‍നിര നായികമാരിലൊരാളാണ് തമന്ന ഭാട്ടിയ. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധ നേടാന്‍ താരത്തിനു സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള റോളുകളും ഗ്ലാമര്‍ റോളുകളും അനായാസേന കൈകാര്യം ചെയ്യുന്ന ചുരുക്കം ചില താരങ്ങളിലൊരാളാണ് തമന്ന. മലയാള സിനിമയുടെ ഭാഗമായിട്ടില്ലെങ്കിലും ഈ താര സുന്ദരിക്ക് കേരളത്തിലും ആരാധകരേറെയാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് അനേകം ആരാധകരുണ്ട്. ഇപ്പോഴിതാ തമന്നയുടെ എറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഗ്ലോസി ബോസി ലുക്കില്‍ അതിസുന്ദരിയായി ആണ് തമന്ന ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. താരം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഫൊട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചത്. സാദ്വി സുരിയാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. സുകൃതിഗ്രോവറാണ് സ്റ്റൈലിങ്. രാജ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.