മുംബൈയിലെ വെർസോവയിൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കി തെന്നിന്ത്യൻ താര സുന്ദരി തമ്മന്ന ഭാട്ടിയ. എക്കാലത്തെയും സ്വപ്ന ഭവനത്തിനായി നിലവിലെ വിലയുടെ ഇരട്ടി യാണ് തമന്ന നൽകിയത് ഏകദേശം 16 . 60 കോടി രൂപ.22 നിലയുള്ള അപാർട്മെന്റിന്റെ പതിനാലാം നിലയാണ് തമന്ന സ്വന്തമാക്കിയത്.
2,055 സ്ക്വയർ ഫീറ്റ് വിസ്താരമുള്ള വീടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ മാത്രം ചെലവായത് 99.60 ലക്ഷം രൂപ എന്നാണ് റിപോർട്ടുകൾ പറയുന്നത്.ഇതൊന്നും പോരാഞ്ഞു രണ്ടുകോടി രൂപയുടെ ഇന്റീരിയർ ഡിസൈൻ ഇനിയും ചെയ്യാനുണ്ടെന്നാണ് നടി പറയുന്നത്.