പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ആഘോഷങ്ങളുമായി എത്തുന്ന ഒമർ ലുലു ചിത്രം ഒരു അഡാർ ലവിലെ ‘തനനനന പെണ്ണെ’ എന്ന അടിപൊളി പെരുന്നാൾ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. മാണിക്യ മലരായ പൂവി, ഫ്രീക്ക് പെണ്ണേ എന്നിങ്ങനെ സൂപ്പർഹിറ്റായ ആദ്യ രണ്ടു ഗാനങ്ങൾക്കും ലഭിച്ച സ്വീകാര്യത ഈ ഗാനത്തിനും ലഭിക്കുമെന്നാണ് പ്രതീക്ഷ. റോഷൻ, പ്രിയ വാര്യർ, നൂറിൻ ഷെരിഫ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഫെബ്രുവരി 14നാണ് തീയറ്ററുകളിൽ എത്തുന്നത്. സൂരജ് സന്തോഷും ശ്രുതി ശിവദാസും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് ഷാൻ റഹ്മാനാണ്.