മിനി സ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനു ജോസഫ്. സീരിയലില്‍ മാത്രമല്ല, സിനിമയിലും അനു വേഷമിട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനു. താരം തുടങ്ങിയ യൂട്യൂബ് ചാനലിനും കാഴ്ചക്കാരേറെയാണ്. ഇപ്പോഴിതാ തനിക്കുണ്ടായ ഒരു ദുരനുഭവം തുറന്നു പറയുകയാണ് അനു ജോസഫ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനുവിന്റെ പേരില്‍ ഒരു വ്യാജ അശ്ലീല വിഡിയോ പ്രചരിച്ചിരുന്നു.
ഒരു സ്ത്രീ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള വിഡിയോയില്‍ അനു ജോസഫാണുള്ളത് എന്ന തരത്തിലായിരുന്നു വിഡിയോ പ്രചരിച്ചിരുന്നത്. വിഡിയോ പുറത്തുവരുമ്പോള്‍ താന്‍ യുഎസിലായിരുന്നുവെന്ന് അനു പറയുന്നു. തന്നെ അടുത്തറിയാവുന്നവര്‍ക്ക് അത് താനല്ലെന്ന് വിഡിയോ കണ്ടപ്പോഴെ മനസിലായി. പിന്നീട് കേസ് കൊടുത്തു. വാട്സ് ആപ്പ് വഴി ഫോര്‍വേഡ് ചെയ്യുന്നവര്‍ക്കെതിരെ പോലും നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും കലാരംഗത്ത് ഉള്ളവര്‍ തന്നെ വിഡിയോ ഫോര്‍വേഡ് ചെയ്യുന്ന സ്ഥിതിയുണ്ടായെന്നും അനു പറയുന്നു.
അശ്ലീല വിഡിയോ തന്റെ പേരില്‍ പ്രചരിച്ചപ്പോള്‍ തന്നെക്കാള്‍ കൂടുതല്‍ വിഷമിച്ചത് ഡാഡിയും അമ്മയുമാണ്. അവരാണല്ലോ ആളുകളുടെ ചോദ്യം നേരിടുന്നത്. ആ വിഡിയോയെ കുറിച്ച് പലരും ചോദിക്കുന്നുണ്ടെന്ന് തന്നോട് പറയാന്‍ പോലും കഴിയാതെ ഡാഡി വിഷമിക്കുന്നത് കണ്ടിരുന്നു. നാളുകള്‍ക്ക് ശേഷം അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി. ആ വിഡിയോ ഇട്ട വ്യക്തിയുടെ വീട്ടുകാര്‍ സംസാരിക്കാന്‍ വന്നു. ഭാര്യയാണ് വന്നത്. കേസായതിനാല്‍ വളരെ അധികം ബുദ്ധിമുട്ടുകയാണെന്നും ഒത്തുതീര്‍പ്പാക്കണമെന്നും പറഞ്ഞു. ആ പെണ്‍കുട്ടിയും ഒരു സ്ത്രീയാണ്, അതുകൊണ്ടാണ് താനും ക്ഷമിച്ചത്. ഇനിയും ആ വിഡിയോ കുത്തിപ്പൊക്കിയാല്‍ നടപടി സ്വീകരിക്കുമെന്നും അനു ജോസഫ് കൂട്ടിച്ചേര്‍ത്തു.