നടൻ ദിലീപിന്റെ സഹോദൻ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ തട്ടാശ്ശേരി കൂട്ടം നവംബറിൽ റിലീസ് ചെയ്യും. അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിന്റ റിലീസ് വിശേഷം സോഷ്യൽ മീഡിയയിലൂടെ നടൻ ദിലീപ് തന്നെയാണ് അറിയിച്ചത്. ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനിയൻ അനൂപ് പത്മനാഭൻ ആണ്. സന്തോഷ് എച്ചിക്കാനം ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
ദിലീപിന്റെ സഹോദരൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു എന്നത് തന്നെയാണ് തട്ടാശ്ശേരി കൂട്ടം സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. അർജുൻ അശോകൻ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2020 വർഷം ആദ്യമായിരുന്നു അനിയൻ സിനിമ സംവിധാനം ചെയ്യാൻ പോകുകയാണെന്ന വിശേഷം ദിലീപ് ആരാധകരുമായി പങ്കുവെച്ചത്.
ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവന്, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷ്മി, ഷൈനി സാറ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജീവ് നായര്‍,സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് ശരത് ചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ഒന്‍പതാമത്തെ ചിത്രമാണിത്. നിവിൻ പോളി, അജു വർഗീസ് തുടങ്ങി നിരവധി നവാഗതർക്ക് സിനിമയിൽ ആദ്യമായി അവസരം ഒരുക്കിയത് ദിലീപിന്റെ ഗ്രാൻഡ് പ്രൊഡക്ഷൻസ് ആയിരുന്നു. ഗ്രാൻഡ് പ്രൊഡക്ഷൻസ് നിർമിച്ച മലർവാടി ആർട്സ് ക്ലബ് ആയിരുന്നു നിവിന്റെയും അജുവിന്റെയും ആദ്യചിത്രം. ഞാൻ സ്റ്റീവ് ലോപസ്, അന്നയും റസൂലും, ചന്ദ്രേട്ടൻ എവിടെയാ, നിദ്ര തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സന്തോഷ് എച്ചിക്കാനം തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്. ജിതിൻ സ്റ്റാൻസിലാവോസാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പ്രൊജക്ട് ഹെഡ് റോഷൻ ചിറ്റൂർ, കോ . പ്രൊഡ്യൂസ് ചന്ദ്രൻ അത്താണി,ശരത് ജി നായർ, ബൈജു ബി ആർ, കഥ ജിയോ പി വി, എഡിറ്റർ വി സാജൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സുധീഷ് ഗോപിനാഥ്, കലാ സംവിധാനം അജി കുറ്റിയാണി, ഗാനരചന ബി കെ ഹരിനാരായണൻ – രാജീവ് ഗോവിന്ദൻ – സഖി എൽസ, ചമയം റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം സഖി എൽസ, നിർമ്മാണ നിർവ്വഹണം ഷാഫി ചെമ്മാട്, സ്റ്റിൽസ് നന്ദു എന്നിവരാണ് അണിയറയിൽ.