2020ലെ മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടത് തെലങ്കാന സ്വദേശിയായ മാനസ വാരണാസിയാണെങ്കിലും അത്രത്തോളം തന്നെ എല്ലാവരുടേയും മനം കവര്‍ന്നത് റണ്ണറപ്പായ മന്യ സിങ് കൂടിയായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മന്യ സിങ് ഓട്ടോ ഡ്രൈവര്‍ ഓം പ്രകാശിെന്റ മകളാണ്. മുംബൈയിലെ ഠാക്കൂര്‍ കോളജ് ഓഫ് സയന്‍സ് ആന്‍ കോമേഴ്സില്‍ നടന്ന പുരസ്കാരദാന ചടങ്ങില്‍ മന്യയെത്തിയത് പിതാവിെന്റ ഓട്ടോറിക്ഷയിലായിരുന്നു. കൂടെ മാതാവുമുണ്ടായിരുന്നു.
എന്തായാലും വലിയൊരു ഓട്ടോ റിക്ഷാ റാലിയെ നയിച്ചുകൊണ്ട് അഭിമാനത്തോടെ മകളെ മിസ് ഇന്ത്യ റണ്ണറപ്പിെന്റ കിരീടമണിയിക്കാനെത്തിയതിെന്റ സന്തോഷത്തിലാണ് മന്യയുടെ പിതാവ്. മിസ് ഇന്ത്യയുടെ ഒൗദ്യോഗിക ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ മന്യ പിതാവിെന്റ ഓട്ടോയില്‍ വന്ന് ഇറങ്ങുന്നതിെന്റ വിഡിയോ പങ്കുവെച്ചിരുന്നു. മന്യയും അവളുടെ ഇന്‍സ്റ്റഗ്രാമില്‍ മാതാവിനും പിതാവിനുമൊപ്പമുള്ള നിമിശങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയും ദുരതങ്ങളും അതിജീവിച്ച് മിസ് ഇന്ത്യ വേദിയിലെത്തിയ തന്റെ ജീവിത കഥ മന്യ ഹ്യുമന്‍സ് ഒാഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. പതിനാലാം വയസില്‍ ഒരുപാട് സ്വപ്നങ്ങളുമായി യുപിയിലെ തെന്റ ഗ്രാമത്തില്‍ നിന്ന് മുംബൈയിലേക്ക് വണ്ടി കയറിയ മന്യ റസ്റ്ററന്റുകളിലും മറ്റും കൂലിവേല ചെയ്ത് പോക്കറ്റ്മണിയുണ്ടാക്കിയ അനുഭവങ്ങളും വിശദീകരിക്കുന്നുണ്ട്. കൂടെ തെന്റ വിജയത്തിന് പിന്നില്‍ പിതാവും മാതാവുമാണെന്നും അവള് സന്തോഷത്തോടെ പറയുന്നു.