Categories: MalayalamNews

ഈ ഓണം മലയാളിക്ക് ‘പരിചിതരായ’ നവാഗതർക്ക് ഒപ്പം..!

ഓണ ചിത്രങ്ങൾ റിലീസിന് ഒരുങ്ങവേ ഇക്കൊല്ലത്തെ ഓണ ചിത്രങ്ങൾക്ക് പിന്നിൽ സംവിധായകരെല്ലാം നവാഗതരാണെന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്. ജിബു – ജോജു ചിത്രം ഇട്ടിമാണി, കലാഭവൻ ഷാജോൺ ചിത്രം ബ്രദേഴ്‌സ് ഡേ, ധ്യാൻ ശ്രീനിവാസൻ ചിത്രം ലൗ ആക്ഷൻ ഡ്രാമ, പി ആർ അരുൺ ചിത്രം ഫൈനൽസ് എന്നിവയാണ് ഓണം റിലീസായി തീയറ്ററുകളിൽ എത്തുന്ന മലയാള ചലച്ചിത്രങ്ങൾ. ഈ സംവിധായകരുടെയല്ലാം ആദ്യ ചിത്രങ്ങളുമാണ് ഇവ.

മോഹൻലാലിന്റെ ഓണം റിലീസ് എന്ന പ്രത്യേകതയുമായി എത്തുന്ന ഇട്ടിമാണി മെയ്‌ഡ്‌ ഇൻ ചൈന ഒരുക്കുന്ന ഇരട്ടസംവിധായകരായ ജിബിയും ജോജുവും വർഷങ്ങളായി ഫിലിം ഇൻഡസ്ട്രിയിൽ തന്നെ ഉള്ളവരാണ്. രണ്ടു ദശാബ്ദത്തോളമായി മലയാള സിനിമയിൽ ഉള്ളവരാണ് ഇവർ ഇരുവരും. വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ പതിമൂന്നോളം ചിത്രങ്ങളിൽ സഹസംവിധായകരായി ഒരുമിച്ചു വർക്ക് ചെയ്‌തിട്ടുള്ളതാണ് ഇരുവരും. ലാലേട്ടനെ പോലെ ഒരു താരത്തെ വെച്ച് കുടുംബപ്രേക്ഷകർ തീയറ്ററുകളിലേക്ക് എത്തുന്ന ഓണം സീസണിൽ ഒരു ഫാമിലി എന്റർടൈനർ ഒരുക്കി അരങ്ങേറ്റം കുറിക്കുവാൻ സാധിച്ച ഇരുവരും തീർച്ചയായും ഭാഗ്യവാന്മാരാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ഈ ചിത്രത്തിൽ പക്കാ തൃശ്ശൂർക്കാരനായിട്ടാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിന്റെ ചില ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് ചൈനയിലാണ്.

അഭിനയ ജീവിതത്തിൽ 20 വർഷങ്ങൾ പിന്നിടുന്ന സമയത്താണ് കലാഭവൻ ഷാജോൺ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രം തന്നെ പൃഥ്വിരാജിനെ പോലൊരു താരത്തെ വെച്ച് സാധിച്ചുവെന്നതും അദ്ദേഹത്തിന്റെ ഭാഗ്യമാണ്. ബ്രദേഴ്‌സ് ഡേയുടെ തിരക്കഥ എഴുതി പൃഥ്വിരാജിനെ കാണിച്ചപ്പോൾ പൃഥ്വിരാജ് തന്നെയാണ് ‘ചേട്ടൻ ഈ സിനിമ സംവിധാനം ചെയ്യുകയാണെങ്കിൽ ഞാൻ ഡേറ്റ് തരാം’ എന്ന് പറഞ്ഞത്. ലിസ്റ്റിൻ സ്റ്റീഫൻ എന്ന മലയാളത്തിലെ മികച്ചൊരു നിർമാതാവിനെയും പ്രസന്ന, വിജയരാഘവൻ പോലെയുള്ള കഴിവുറ്റ അഭിനേതാക്കളെയും കൂടി കിട്ടിയതോടെ ഈ ഓണത്തിന് പ്രേക്ഷകർക്ക് മികച്ചൊരു സാധ്യ തരുവാനുള്ള ഒരുക്കത്തിലാണ് കലാഭവൻ ഷാജോൺ.

അച്ഛൻ ശ്രീനിവാസനും ചേട്ടൻ വിനീത് ശ്രീനിവാസനും പയറ്റി തെളിഞ്ഞ സംവിധാന രംഗത്തേക്ക് ലൗ ആക്ഷൻ ഡ്രാമയിലൂടെ ധ്യാൻ ശ്രീനിവാസനും കാലെടുത്തു വെക്കുകയാണ്. നായകനായി നിവിൻ പോളിയും നായികയായി ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ ആകാംക്ഷ വളരെ വലുതാണ്. കൂടാതെ വിനീത് ശ്രീനിവാസൻ, അജു വർഗീസ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഏറെ പ്രതീക്ഷകൾ പകരുന്ന ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്. അജു വർഗീസ് നിർമാതാവ് കൂടിയാകുന്ന കാഴ്‌ച ഈ ചിത്രം സമ്മാനിക്കുന്നുണ്ട്.

നടി മുത്തുമണിയുടെ ഭർത്താവായ പി ആർ അരുൺ സംവിധാനം നിർവഹിക്കുന്ന ആദ്യചിത്രമായ ഫൈനൽസും ഓണം റിലീസായി തീയറ്ററുകളിൽ എത്തുകയാണ്. ഒരു സ്‌പോർട്സ് സിനിമക്കൊപ്പം അച്ഛൻ – മകൾ ബന്ധത്തിന്റെ തീവ്രത കൂടി ചേർത്തു വെക്കുന്ന ഫൈനൽസിൽ രജിഷ വിജയൻ, സുരാജ് വെഞ്ഞാറമൂട്, നിരഞ്ജൻ, നിർമാതാവ് കൂടിയായ മണിയൻപിള്ള രാജു, മുത്തുമണി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago