Categories: MalayalamNews

വൻ തുകക്ക് ബിഗ് ബ്രദർ ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കി കാർണിവൽ ഗ്രൂപ്പ്; ക്രിസ്‌തുമസ്‌ റിലീസായി ചിത്രം തീയറ്ററുകളിലേക്ക്

മോഹൻലാൽ – സിദ്ധിഖ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ഹ്യൂമർ ചിത്രം ബിഗ് ബ്രദറിന്റെ ഓവർസീസ് റൈറ്റ്സ് വൻ തുകക്ക് കാർണിവൽ ഗ്രൂപ്പ് സ്വന്തമാക്കിയതായി റിപ്പോർട്ട്. തുക എത്രയാണെന്ന് പുറത്ത് വിട്ടിട്ടില്ല. ക്രിസ്‌തുമസ്‌ റിലീസായിട്ടാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ബിഗ് ബ്രദറി’നുണ്ട്. ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. അനൂപ് മേനോനും ജൂണിലെ ഒരു നായകൻ സർജാനോ ഖാലീദുമാണ് ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരങ്ങളായി എത്തുന്നത്.

ചിത്രത്തിൽ ബോളിവുഡ് താരം അർബാസ് ഖാനും അഭിനയിക്കുന്നുണ്ട്‌. സൽമാൻ ഖാന്റെ സഹോദരനാണ് അർബാസ്. വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അർബാസ് അവതരിപ്പിക്കുന്നത്. സൽമാൻ ഖാൻ ചിത്രം ദബാങ്കിലൂടെ അഭിനയ ജീവിതം തുടങ്ങിയ അർബാസ് ഖാന്റെ ആദ്യ തെന്നിന്ത്യൻ ചിത്രം കൂടിയാണ് ബിഗ് ബ്രദർ.

റെജിന കസാന്‍ഡ്രയാണ് ചിത്രത്തിലെ നായിക. റെജിനയെ കൂടാതെ 2 നായികമാർ കൂടി ഉണ്ടാകും. ഇതിൽ ഒരാൾ വിജയ് ആന്റണി നായകനായ പിച്ചൈക്കാരൻ എന്ന ചിത്രത്തിലെ നായിക സത്‌നാ ടൈറ്റസ് ആയിരിക്കും. മൂന്നാമത്തെ നായിക പുതുമുഖമാണ്. ചിത്രത്തിൽ ഇവരെ കൂടാതെ ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, കെ പി എ സി ലളിത, മുകേഷ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ചിത്രം നിർമ്മിക്കുന്നത് വൈശാഖ് രാജന്റെ വൈശാഖ സിനിമയും സിദ്ദിക്കിന്റെ എസ് ടാക്കീസും ചേര്‍ന്നാണ്.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago