മോഹൻലാൽ – സിദ്ധിഖ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ഹ്യൂമർ ചിത്രം ബിഗ് ബ്രദറിന്റെ ഓവർസീസ് റൈറ്റ്സ് വൻ തുകക്ക് കാർണിവൽ ഗ്രൂപ്പ് സ്വന്തമാക്കിയതായി റിപ്പോർട്ട്. തുക എത്രയാണെന്ന് പുറത്ത് വിട്ടിട്ടില്ല. ക്രിസ്തുമസ് റിലീസായിട്ടാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ലേഡീസ് ആന്‍ഡ് ജെന്റില്മാന് എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ബിഗ് ബ്രദറി’നുണ്ട്. ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. അനൂപ് മേനോനും ജൂണിലെ ഒരു നായകൻ സർജാനോ ഖാലീദുമാണ് ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരങ്ങളായി എത്തുന്നത്.
Overseas Rights Of @Mohanlal‘s Upcoming Action Comedy Flick #BigBrother Bagged By #Carnival Group For A Huge Amount 💥💥
Movie Will Hit The Screens As Christmas Release ✌✌ pic.twitter.com/8yTcAQZSYA
— Snehasallapam (SS) (@SSTweeps) August 28, 2019
ചിത്രത്തിൽ ബോളിവുഡ് താരം അർബാസ് ഖാനും അഭിനയിക്കുന്നുണ്ട്. സൽമാൻ ഖാന്റെ സഹോദരനാണ് അർബാസ്. വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അർബാസ് അവതരിപ്പിക്കുന്നത്. സൽമാൻ ഖാൻ ചിത്രം ദബാങ്കിലൂടെ അഭിനയ ജീവിതം തുടങ്ങിയ അർബാസ് ഖാന്റെ ആദ്യ തെന്നിന്ത്യൻ ചിത്രം കൂടിയാണ് ബിഗ് ബ്രദർ.
റെജിന കസാന്‍ഡ്രയാണ് ചിത്രത്തിലെ നായിക. റെജിനയെ കൂടാതെ 2 നായികമാർ കൂടി ഉണ്ടാകും. ഇതിൽ ഒരാൾ വിജയ് ആന്റണി നായകനായ പിച്ചൈക്കാരൻ എന്ന ചിത്രത്തിലെ നായിക സത്നാ ടൈറ്റസ് ആയിരിക്കും. മൂന്നാമത്തെ നായിക പുതുമുഖമാണ്. ചിത്രത്തിൽ ഇവരെ കൂടാതെ ഇന്നസെന്റ്, ജനാര്ദ്ദനന്, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, കെ പി എ സി ലളിത, മുകേഷ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ചിത്രം നിർമ്മിക്കുന്നത് വൈശാഖ് രാജന്റെ വൈശാഖ സിനിമയും സിദ്ദിക്കിന്റെ എസ് ടാക്കീസും ചേര്‍ന്നാണ്.