സിനിമാ ആസ്വാദകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാറോസ്. മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ ബാറോസ് നാളുകളായി സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്.വർഷങ്ങളായി മലയാള സിനിമയിൽ സൂപ്പർ താരമായി തിളങ്ങി നിൽക്കുന്ന മോഹൻലാൽ ആദ്യമായി സംവിധായകനെ വേഷം അണിയുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ഒട്ടേറേ പ്രതീക്ഷയും ആകാംഷയുംമാണ്. ഈ കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പൂജ കർമ്മങ്ങൾ നടന്നത്.വിരലിൽ എണ്ണാവുന്ന താരങ്ങളും അണിയറ പ്രവർത്തകരും മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ആശിർവാദ് സിനിമാസ് ആണ് വലിയ ബഡ്ജറ്റിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ ചുമതല വഹിക്കുന്നത്.ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അണിയറ വിശേഷങ്ങൾ പുറത്തു വന്നിരിക്കുകയാണ്.ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കാൻ പോകുന്ന ബാറോസിന്റെ പ്രീ- പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചിരിക്കുകയാണ്.മോഹൻലാൽ നേതൃത്വം കൊടുക്കുന്ന അണിയറ പ്രവർത്തനം ജോലികളിൽ നടൻ പൃഥ്വിരാജും പങ്കാളിയാകുന്നു എന്ന സൂചനയും പുറത്തുവരുന്നുണ്ട്.പ്രീ- പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു എന്ന വിവരം പങ്കുവയ്ക്കുന്ന അതിനോടൊപ്പം അണിയറ പ്രവർത്തനം ജോലികളുടെ ഏതാനും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.
ചിത്രങ്ങളിൽ നടനും സംവിധായകനുമായ പൃഥ്വിരാജും ഉൾപ്പെടുന്നു. എന്നാൽ പൃഥ്വിരാജ് ഈ ചിത്രത്തിന്റെ പ്രീ- പ്രൊഡക്ഷൻ വർക്കുകളുടെ ഭാഗമാകുന്നു .എന്നാൽ ഔദ്യോഗികമായ അറിയിപ്പുകൾ ഈ നിമിഷം വരെ ഉണ്ടായിട്ടില്ല. സാങ്കേതിക വിദ്യയുടെ എല്ലാ നവ സാധ്യതകളെയും ഉപയോഗപ്പെടുത്തി കൊണ്ടായിരിക്കും ബാറോസ് ഒരുങ്ങുന്നത്. ത്രീഡിയിൽ പൂർണമായും ഒരുങ്ങുന്ന ചിത്രത്തിന്റെ ലൊക്കേഷൻ കൊച്ചിയിലും ഗോവയിലും ആയിരിക്കും. നിരവധി വിദേശ താരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോട്ടുകൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…