ആ നാലാമൻ ആരായിരിക്കാം ? എല്ലാവരും വളരെ ആകാംക്ഷയിലായിരുന്നു ഇപ്പോളിതാ ചതുര്‍മുഖത്തിലെ നാലാമത്തെ മുഖത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മലയാളത്തിൻെറ പ്രമുഖ താരങ്ങളായ മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ എന്നിവര്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.ടെക്നോ- ഹൊറര്‍ ചിത്രമായി ഒരുങ്ങുന്ന ചതുര്‍മുഖത്തിലെ കൗതുകകരമായ നാലാം സാന്നിധ്യം ഒരു ‘സ്മാര്‍ട്ട് ഫോണ്‍’ ആണ്.
രഞ്ജിത്ത് കമല ശങ്കറും, സലില്‍.വിയും ചേര്‍ന്നു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ജിസ് ടോംസ് മൂവിയുടെ ബാനറില്‍ മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ജിസ് ടോംസും, ജസ്റ്റിന് തോമസും ചേര്‍ന്ന് നിര്‍വഹിച്ചു. അഭയകുമാര്‍ കെ, അനില്‍ കുര്യന് എന്നിവരാണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്.സെഞ്ച്വറി ഫിലിംസാണ് ഈ ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്. ചിത്രം ഇപ്പോള്‍ പോസ്റ്റ്-പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.