ഒരു മെക്സിക്കൻ അപാരത ഒരുക്കിയ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ദി ഗാംബ്ലർ.ആൻസൻ പോൾ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് .സൂപ്പർഹീറോ പരിവേഷമുള്ള കഥാപാത്രത്തെയാണ് ചിത്രത്തിൽ ആൻസൻ അവതരിപ്പിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് തങ്കച്ചൻ ഇമ്മാനുവൽ ആണ്.പ്രകാശ് വേലായുധൻ ഛായാഗ്രഹണവും മണികണ്ഠൻ അയ്യപ്പ സംഗീതവും ഗോപി സുന്ദർ പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു.ചിത്രത്തിലെ തീരം തേടും എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വിനയ് ശശികുമാർ രചിച്ച ഗാനം ആലപിച്ചത് കാർത്തിക്ക് ആണ്.