ചതിയന്‍ ചന്തുവായി വടക്കന്‍ വീരഗാഥയില്‍ (1989),കേരളവര്‍മ പഴശ്ശിരാജയായി (2009), ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാര്‍ എത്തുന്നത് മാമാങ്കത്തിന്റെ ചരിത്രം പറയുന്ന ചിത്രത്തിലെ നായകനായാണ്.
കേരളത്തിന്റെ പോരാട്ടക്കാലത്തോടും ചരിത്രത്തോടും കെട്ടുപിടഞ്ഞ് കിടക്കുന്ന കേരള വര്‍മ പഴശ്ശിരാജയെ പകര്‍ന്നാടാന്‍ മമ്മൂട്ടിക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക?. ഏച്ചുകെട്ടലില്ലാതെ, അദ്ദേഹം പഴശിയായി. എം.ടിയുടെ തിരക്കഥയില്‍ ഹരിഹരന് ഒരുക്കിയ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ പട്ടികയില്‍ ഇപ്പോഴും മുന്നിലുണ്ട്. മേക്കിങിലും കാസ്റ്റിങ്ങിലും മലയാള സിനിമാ ചരിത്രത്തിലേക്ക് ഓടിക്കയറുകയായിരുന്നു ഈ ചിത്രം.മമ്മൂട്ടിയുടെ അഭിനയമെന്ന ആവനാഴിയിലെ അമ്ബുകളെല്ലാം അവസാനിച്ചുവെന്ന് കരുതിയവരെ വരെ കോരിത്തരിപ്പിച്ചാണ് മാമാങ്കമെന്ന ചിത്രം അനൌണ്സ് ചെയ്തത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ലൊക്കേഷന്‍ ചിത്രവും പുറത്തുവന്നു.ഏറെ സ്വീകാര്യതയാണ് ഈ ചിത്രങ്ങള്‍ക്ക് ലഭിച്ചത്.
എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമാണ്. അമ്ബതു കോടി രൂപയ്ക്കു മുകളില്‍ മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് കാവ്യാ ഫിലിമ്സിന്റെ ബാനറില്‍ ശ്രീ വേണു കുന്നപ്പിള്ളി ആണ്. ഈ വര്‍ഷം അവസാനത്തോടെ മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി എന്നീ നാല് ഭാഷകളില്‍ ആയാണ് മാമാങ്കം റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.