ആരാധകർ ഇത്രയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ഷോ ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ഉണ്ടാകുമോ എന്ന് സംശയമാണ്. മലയാളത്തിൽ ബിഗ് ബോസ് സീസൺ 5 മാർച്ചിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഇത്തവണത്തെ ബിഗ് ബോസ് ഹൗസിലേക്ക് ആരൊക്കെയാണ് എത്തുന്നതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. കഴിഞ്ഞ നാലു സീസണുകളിലേതും പോലെ ഇത്തവണയും മോഹൻലാൽ തന്നെ ആയിരിക്കും ബിഗ് ബോസിന്റെ അവതാരകൻ. 2023 മാർച്ച് അവസാനത്തോടെ ബിഗ് ബോസ് 5 തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
ബിഗ് ബോസ് സീസൺ 5നായി കട്ട വെയിറ്റിംഗിലാണ് ആരാധകർ. ആരൊക്കെയായിരിക്കും ഇത്തവണ ബിഗ് ബോസ് ഹൗസിലേക്ക് എത്തുക എന്നത് സംബന്ധിച്ച് ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാണ്. നിരവധി പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. അതിൽ നടീനടൻമാരുടെയും സിനിമ സംവിധായകരുടെയും യുട്യൂബ് വ്ലോഗർമാരുടെയും ഒക്കെ പേര് ഉയർന്നു കേൾക്കുന്നുണ്ട്.
സിനിമാ സംവിധായകൻ അഖിൽ മാരാർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ദേവു എന്നിവർ ഇത്തവണത്തെ സീസണിൽ ഉണ്ടാകുമെന്നാണ് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ. മാർഷൽ ആർട്ടിസ്റ്റ് അനിയൻ മിഥുൻ ആണ് സീസൺ 5ൽ ഉണ്ടാകാൻ സാധ്യതയുള്ള മറ്റൊരു താരം. ടെലിവിഷൻ താരം മനീഷ കെ എസ്, യുട്യൂബ് വ്ലോഗർ ജുനൈദ് എന്നിവരും സീസൺ 5ൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ, നടൻ ജിഷിൻ മോഹൻ, നടൻ ജോൺ ജേക്കബ്, ഹനാൻ എന്നിവരുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. ഇത് കൂടാതെ, നടൻ ശ്രീനാഥ് ഭാസി, ഇൻഫ്ലുവൻസർ ദിയ കൃഷ്ണ, ബിഗ് ബോസ് ക്രിട്ടിക് രേവതി, ഗായത്രി സുരേഷ്, അശ്വതി ശ്രീകാന്ത്, ബീന ആന്റണി എന്നിവരുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.