പുതിയ ചിത്രം ലെജന്‍ഡിന്റെ പ്രമോഷനായി എത്തിയ അരുള്‍ ശരവണന് വന്‍ സ്വീകരണം. ചിത്രത്തിലെ നായികമാര്‍ക്കൊപ്പമാണ് അരുള്‍ ശരവണന് കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. പൂമാലയിട്ടാണ് ശരവണനെ സംഘാടകര്‍ സ്വീകരിച്ചത്. പ്രത്യേകം ഒരുക്കിയ ആംഢംബര കാറിലായിരുന്നു ശരവണന്റെ യാത്ര. ഇതിന് അകമ്പടിയായി യുവാക്കളുടെ ബുള്ളറ്റ് റൈഡ്. യുവാക്കള്‍ ധരിച്ചിരുന്ന വെള്ള ടീ ഷര്‍ട്ടില്‍ ലെജന്‍ഡ് സിനിമയുടെ പോസ്റ്റര്‍ ഉണ്ടായിരുന്നു. നടി ലക്ഷ്മി റായി അടക്കമുള്ളവരും ശരവണനൊപ്പമുണ്ടായിരുന്നു.
52കാരനായ അരുള്‍ ശരവണന്റെ ആദ്യ ചിത്രമാണ് ‘ദ് ലെജന്‍ഡ്’. തമിഴ്നാട്ടില്‍ വിജയക്കൊടി പാറിക്കുന്ന ശരവണ സ്റ്റോഴ്സിന്റെ അമരക്കാരനാണ് അരുള്‍ ശരവണന്. ആദ്യമായാണ് അദ്ദേഹം ഒരു സിനിമയില്‍ മുകം കാണിക്കുന്നത്. തമിഴിലെ പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നായികയായി എത്തുന്നത് നടിയും മോഡലും 2015 ലെ മിസ് യൂണിവേഴ്സ് മത്സരത്തിലെ ഇന്ത്യന്‍ പ്രതിനിധിയുമായിരുന്ന ഉര്‍വശി റൗട്ടേല. മോഡല്‍ ഗീതിക തിവാരിയും ലക്ഷ്മി റായിയും ചിത്രത്തിലുണ്ട്.
അന്തരിച്ച നടന് വിവേക് അവസാനമായി അഭിനയിച്ച ചിത്രമാണ് ലെജന്‍ഡ്. പ്രഭു, നാസര്‍, യോഗി ബാബു, വിജയകുമാര്‍, തമ്പി രാമയ്യ, കോവൈ സരള, മന്‍സൂര്‍ അലി ഖാന് എന്നിവരും ചിത്രത്തിലുണ്ട്. സുമനാണ് ചിത്രത്തിലെ വില്ലന്‍.