മേക്കപ്പിനൊക്കെ ഒരു പരിധി ഇല്ലെടേ? എന്ന ചോദ്യം തമാശ രൂപേണ ചോദിക്കാത്ത ഒരു മലയാളി പോലും ഉണ്ടാകില്ല. എന്നാൽ ഇപ്പൊൾ 53 വയസ്സുകാരിയായ അമ്മയെ മേക്കപ്പിലൂടെ വമ്പൻ മേക്കോവർ നടത്തി ഞെട്ടിച്ചിരിക്കുകയാണ് ഒരു മകൾ. നിരവധി പ്രശസ്തരായ മോഡലുകള്‍ക്ക് മേക്കപ്പ് ചെയ്യുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ലണ്ടൻ മലയാളി ആയ കൃഷ്ണ. ഇത്തവണ തന്റെ അമ്മയ്ക്ക് ഞെട്ടിക്കുന്ന മേക്ക് ഓവര്‍ നൽകിയിരിക്കുകയാണ് കൃഷ്ണ . ഫേസ്ബുക്കിലൂടെ ആണ് കൃഷ്ണ ഈ സന്തോഷം പങ്കു വെച്ചത് .
മേക്കോവർ ഫേക്ക് ആണെന്ന് പറഞ്ഞവർക്ക് തെളിവായി ഒരു വീഡിയോയും കൃഷ്ണാ പങ്ക് വെച്ചിട്ടുണ്ട്.