മലയാളത്തിന്റെ അഭിമാനതാരങ്ങളായ മമ്മൂക്കയും ലാലേട്ടനും അവരുടെ സ്വന്തം പേരിൽ തന്നെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മനു അങ്കിൾ എന്ന ചിത്രത്തിൽ സിനിമാ താരം മോഹൻലാൽ ആയി മോഹൻലാൽ അഭിനയിച്ചപ്പോൾ നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ മമ്മൂട്ടി സിനിമാ താരം മമ്മൂട്ടി ആയി. മദ്രാസ് മെയിലിൽ നടൻ മമ്മൂട്ടിയുടെ ശബ്ദം മോഹൻലാലിന്റെ കഥാപാത്രമായ ടോണി കുരിശിങ്കൽ അനുകരിക്കുന്നുമുണ്ട്.
എന്നാൽ മോഹൻലാൽ മമ്മൂട്ടി എന്ന പേരിൽ അഭിനയിച്ച ചിത്രവുമുണ്ട്. 1984 ൽ പുറത്തിറങ്ങിയ സോമൻ അമ്പാട്ട് സംവിധാനം ചെയ്ത മനസ്സറിയാതെ എന്ന ചിത്രത്തിലായിരുന്നു ഇത്. ഒരു കുടുംബത്തിനെ നിരന്തരം ശല്യപ്പെടുത്തുന്ന ഒരു വ്യക്തിയുടെ ജഡം അവരുടെ വീട്ടിൽ വരുന്നതും അതിനെ അവർ നേരിടുന്നതുമായിരുന്നു പ്രമേയം. തന്റെ സഹോദരിയെ കൊലപ്പെടുത്തിയ ആളെ വകവരുത്തുന്ന മമ്മൂട്ടി എന്ന ഒരു ഗ്രാമീണനായാണ് മോഹൻ ലാൽ അഭിനയിച്ചത്. നെടുമുടി വേണു, സെറീന വഹാബ്, ജഗതി ശ്രീകുമാർ, സത്താർ എന്നിവരായിരുന്നു സഹതാരങ്ങൾ.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…