ജിത്തു ജോസഫ് എന്ന അതുല്യപ്രതിഭയുടെ കഴിവിന്റെ മികവിൽ ദൃശ്യം 2 ആവേശകരമായി തന്നെ മുന്നേറുകയാണ്. സിനിമാ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചിരിക്കുന്നത്. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രം മലയാള സിനിമയിൽ തന്നെ സമാനതകളില്ലാത്ത ചരിത്രനേട്ടമാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നിന്നും നേടിയത്. ഗംഭീര തിരക്കഥയും അത്യുഗ്രൻ ഡയറക്ഷനും ഒത്തുചേർന്നപ്പോൾ മലയാളത്തിനു പുറമേ അന്യഭാഷയിൽ നിന്നും ഉള്ള പ്രേക്ഷകരും സെലിബ്രിറ്റികളും മറ്റ് പ്രശസ്ത വ്യക്തികളും ദൃശ്യം 2 നെ പുകഴ്ത്തിക്കൊണ്ട് രംഗത്ത് വന്നു. ഓരോ ദിവസവും പിന്നിടുമ്പോഴും ചിത്രത്തിനുള്ള പ്രേക്ഷകപ്രീതി വർധിച്ചുവരുന്നതായാണ് കാണാൻ കഴിയുന്നത്.
ചിത്രം സംസാരിക്കുന്ന സാങ്കേതികപരമായ ചില അപാകതകളെ സമൂഹമാധ്യമങ്ങളിൽ ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെ ദൃശ്യം 2 ഗംഭീര വിജയത്തിലേക്ക് കുതിക്കുകയാണ്. ഇതിനോടകം നിരവധി സെലിബ്രിറ്റികൾ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങൾ നേരിട്ടത് വലിയ വാർത്തയായിരുന്നു. സിനിമാതാരങ്ങൾക്ക് പുറമേ ക്രിക്കറ്റ് ഇതിഹാസം അശ്വിൻ ദൃശ്യം 2 നെ പ്രകീർത്തിച്ചത് വലിയ ചർച്ചയായ വിഷയമായിരുന്നു.
ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയപ്പെട്ട യുവ സംവിധായകൻ അൽഫോൺസ് പുത്രൻ ദൃശ്യം 2 കുറിച്ച് നടത്തിയ പരാമർശമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഒരു അപാകതയും ചൂണ്ടിക്കാണിക്കാതെ ഏവരും ദൃശ്യം 2 നെ വാനോളം പുകഴ്ത്തുമ്പോൾ അൽഫോൻസ് പുത്രൻ ചിത്രത്തെക്കുറിച്ച് ഒരു സങ്കടം രേഖപ്പെടുത്തിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമായ അൽഫോൺസ് പുത്രൻ ഒരു ആരാധകന് നൽകിയ മറുപടിയിലാണ് ദൃശ്യം 2 കണ്ടപ്പോൾ തനിക്ക് സങ്കടം വന്നതായി പറഞ്ഞത്.
ദൃശ്യം രണ്ട് കണ്ടില്ലേ ? എന്ന ആരാധകരുടെ ചോദ്യത്തിന് അൽഫോൺസ് പുത്രൻ നൽകിയ മറുപടി ഇങ്ങനെ : കിടു, കിടിലം, ത്രില്ലർ. ലാലേട്ടൻ, മീന, ജീത്തു ജോസഫ്, സതീഷ് കുറുപ്പ്, എഡിറ്റിംഗ്, മ്യൂസിക്, സ്ക്രിപ്റ്റ് എല്ലാം ഫുൾഫോം തന്നെ. പക്ഷേ ഒരു സങ്കടം ഷാജോൺ ചേട്ടൻ വന്നില്ല. ചിത്രം കണ്ട എല്ലാ പ്രേക്ഷകരുടെയും ഒരു സങ്കടം തന്നെയാണ് ഇത്. ദൃശ്യത്തിൽ ഏവരെയും അത്ഭുതപ്പെടുത്തിയ കലാഭവൻ ഷാജോണിന്റെ സാന്നിധ്യം രണ്ടാം ഭാഗത്തിൽ ഇല്ലാതെ പോയത് പ്രേക്ഷകരെ ചെറിയതോതിലെങ്കിലും നിരാശപ്പെടുത്തുന്നു. എന്നാൽ മൂന്നാം ഭാഗത്തിൽ ഷാജു ഉണ്ടാകും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…