നിറയെ ആരാധകരുള്ള താരമാണ് തമിഴ് നടന് വിജയ്. ഇപ്പോഴിതാ ഒരു ആരാധകനൊപ്പമുള്ള താരത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു ആരാധകനെ കൈകളില്‍ കോരിയെടുത്ത വിജയ് ആണ് ചിത്രത്തില്‍. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്.
ചെന്നൈ പനയൂരിലെ വസതിയില്‍ നടന്ന ഫാന്‍ മീറ്റില്‍ പങ്കെടുത്ത ആരാധകനെയാണ് താരം സ്നേഹത്തോടെ എടുത്തത്. നിരവധി പേര് വിജയ്ക്കൊപ്പം സമയം ചെലവഴിക്കാന്‍ എത്തിയിരുന്നു. ആരാധകര്‍ക്കൊപ്പം യാതൊരു മടിയുമില്ലാതെ താരം ചിത്രങ്ങള്‍ക്കു പോസ് ചെയ്തു. ഇങ്ങനെ എടുത്ത ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
പൊങ്കല്‍ റിലീസിനെത്തുന്ന വരിസാണ് വിജയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിലെ രഞ്ജിതമെ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. വംശിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രം ജനുവരി പന്ത്രണ്ടിന് തീയറ്ററുകളില്‍ എത്തും.