നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത ഹൊറര്‍ മിസ്റ്റീരിയസ്-ത്രില്ലര്‍ ചലച്ചിത്രമാണ് ദി പ്രീസ്റ്റ് മികച്ച പ്രേക്ഷക പ്രതികരണം നേടി മുമ്പോട്ട്. മമ്മൂട്ടി നായകനാകുന്ന ഈ ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. മഞ്ജു വാര്യരും ,മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. നിഖില വിമലും ,സാനിയ ഇയ്യപ്പനും , ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി ,രാക്ഷസന് തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
ആന്റോ ജോസഫും,ബി ഉണ്ണി കൃഷ്ണനും, വി എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം ഈ നിര്‍മ്മിക്കുന്നത്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം രാഹുല്‍ രാജാണ് ചെയ്തിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ഈ ചിത്രം തിയേറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നത്.
ദി പ്രീസ്റ്റ് ഒരു വലിയ വിജയമാക്കി തന്നതിന് ദൈവത്തിന് നന്ദി.. ഈ പ്രതിസന്ധിഘട്ടത്തിലും ഈ വലിയ ചിത്രം തിയ്യേറ്ററിൽ റിലീസ്…
Posted by Anto Joseph on Tuesday, 30 March 2021