മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളിൽ ഒന്നായ ബേബി മോണിക്കയ്ക്ക് ശബ്ദം നൽകുന്നതിനായി ഡബ്ബിങ് ആര്ടിസ്റ്റിനെ തേടി സിനിമയുടെ പിന്നണി പ്രവർത്തകർ. മഞ്ജു വാര്യർ ആണ് ഒരു വീഡിയോയിലൂടെ ഡബ്ബിങ് ആർട്ടിസ്റ്റിനു വേണ്ട നിർദേശങ്ങൾ പറയുന്നത്.
എട്ട് വയസിനും പതിമൂന്ന് വയസ്സിനും ഇടയിൽ ഉള്ള പെൺകുട്ടികൾക്കാണ് അവസരം. വിഡിയോയിൽ കേൾപ്പിക്കുന്ന ബേബി മോണിക്കയുടെ ശബ്ദം സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തു 9947703364 എന്നാ നമ്പറിലേക്ക് വാട്ട്സാപ്പ് ചെയ്യാൻ ആണ് അണിയറപ്രവർത്തകർ നിർദ്ദേശിച്ചിരിക്കുന്നത്. കഴിവുള്ള കലാകാരികൾ ഉടൻതന്നെ അവസരം പ്രയോജനപ്പെടുത്താനും അണിയറ പ്രവർത്തകർ പറയുന്നു.
നവാഗതനായ ജോഫിൻ ടി ചാക്കോ ആണ് ചിത്രം ഒരുക്കുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പേരിൽ മുൻപ് തന്നെ ചിത്രം വാർത്തകളിൽ ഇടം നേടിയിരുന്നു.