ഇന്ത്യയിലെ എല്ലാം സിനിമാ ആസ്വാദകരും ഒരേ മനസ്സോടെ ഏറ്റെടുത്ത ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ സംവിധായകന് എസ്.എസ്. രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ആര് ആര് ആര്’ ന്റെ ചിത്രികരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോൾ തന്നെ വാര്‍ത്തകളില്‍ ഇത്രയും നിറഞ്ഞ് നിന്നിരുന്ന ഒരു ചിത്രം ഉണ്ടായിട്ടില്ല എന്നത് വളരെ വലിയ ഒരു പ്രത്യേകതയാണ്.
നിരവധി വിവാദങ്ങളിലും ചിത്രം ഇതിനോടകം തന്നെ ഏര്‍പ്പെട്ടിരുന്നു. ജൂനിയര്‍ എന്‍ ടി ആര്, രാം ചരന്, ആലിയ ഭട്ട് എന്നിവര്‍ ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ‘ആര്‍ആര്‍ആര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂര്‍ണ രൂപം ‘രുധിരം രണം രൗദ്രം’ എന്നാണ്. ചിത്രത്തിന്റെ ഉഗാദി സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം പറയുന്നത് ഒരു ചരിത്ര കഥയാണ്. 1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.
Wishing everyone a prosperous year ahead.. 💛💛💥 #ఉగాది#ಯುಗಾದಿ #GudiPadwa #नवसंवत्सर #தமிழ்ப்புத்தாண்டு #വിഷു #ਵੈਸਾਖੀ #RRRMovie @ssrajamouli @tarak9999 @AlwaysRamCharan @ajaydevgn @aliaa08 @DVVMovies @PenMovies @LycaProductions pic.twitter.com/oHSlYWozNR
— RRR Movie (@RRRMovie) April 13, 2021
ഈ ചിത്രത്തില്‍ അല്ലൂരി സിതാരമാ രാജു ആയി വേഷമിടുന്നത് രാം ചരന് ആകുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂനിയര്‍ എന്‍ ടി ആര് ആണ്. ചിത്രത്തില്‍ സീത ആയിട്ട് വേഷമിടുന്നത് ആലിയ ഭട്ട് ആണ്.ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അജയ് ദേവ്ഗന്‍ ആണ്. വളരെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുകളുമെല്ലാം നിമിഷങ്ങൾ കൊണ്ട് വൈറല്‍ ആയി കഴിഞ്ഞിരിക്കുകയാണ്.