തെന്നിന്ത്യൻ പ്രേക്ഷകർ മാത്രമല്ല ആഗോള സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘രാധേ ശ്യാം’. പ്രഭാസിനെ നായകനാക്കി രാധാ കൃഷ്ണ കുമാർ രചിച്ച് സംവിധാനം ചെയ്ത ചിത്രം മാർച്ച് 11ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. റിലീസിന് മുമ്പായി സിനിമയുടെ മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഹോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയിലുള്ള മേക്കിംഗ് വീഡിയോയാണ് രാധേ ശ്യാമിന്റെ അണിയറപ്രവർത്തകർ ഇപ്പോർ യുവി ക്രിയേഷൻസിന്റെ യു ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. ലോക സിനിമാ ചരിത്രത്തിൽ ഈ ചിത്രം ഒരു ‘ആന്റിക് പീസ്’ ആയിരിക്കും എന്നാണ് ആരാധകർ ഒരേ സ്വരത്തിൽ പറയുന്നത്.
കോവിഡ് കാരണം യൂറോപ്പിൽ ഷൂട്ടിംഗ് തടസപ്പെട്ടതും ഇതിനെ തുടർന്ന് യൂറോപ്പിനെ ഇന്ത്യയിലേക്ക് എത്തിച്ചതും എല്ലാം മേക്കിംഗ് വീഡിയോയിൽ അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. റിലീസിന് മുമ്പ് തന്നെ റെക്കോഡുകൾ തകർത്ത് ചരിത്രമാകാൻ ഒരുങ്ങുകയാണ് ‘രാധേ ശ്യാം’. യു എസ് എയിലെ ഏറ്റവും വലിയ റിലീസിന് തയ്യാറെടുക്കുകയാണ് ചിത്രം. യു എസ് എയിൽ 1116 ലൊക്കേഷനുകളിലായി 3116 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. യു എസ് എയിൽ ഇത്രയും വലിയ റിലീസ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഹീറോ കൂടിയാണ് പ്രഭാസ്.
ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യയെന്ന കഥാപാത്രമായാണ് പ്രഭാസ് ചിത്രത്തിൽ എത്തുന്നത്. പൂജ ഹെഗ്ഡെ ആണ് നായിക. രാധാകൃഷ്ണ കുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഇന്ത്യൻ റൊമാന്റിക് ഡ്രാമ ചിത്രമാണ് രാധേ ശ്യാം. യുവി ക്രിയേഷൻസും ടി-സീരീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ തന്നെ രാധേ ശ്യാം എന്ന ചിത്രത്തിലെ ഫോട്ടോകളും പാട്ടുകളും ഓൺലൈനിൽ തരംഗമായിരുന്നു. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. യു എസ് എയിൽ ഗ്രേറ്റ് ഇന്ത്യ ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.