രജീഷ വിജയൻ, നിരഞ്ജ് , സുരാജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്ന ഫൈനല്‍സിലെ ഗാനം ഇപ്പോൾ 5 ലക്ഷം കാഴ്ചക്കാരുമായി പ്രേക്ഷകരുടെ പ്രിയഗാനമായി മുന്നേറിക്കൊണ്ടിരിക്കുന്നു.കൈലാസ് മേനോന്റെ സംഗീതത്തില്‍ നരേഷ് അയ്യരും പ്രിയ വാരിയറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒളിമ്ബിക്സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റിന്റെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജീഷ വിജയന് അവതരിപ്പിക്കുന്നത്.
ഒരു സമ്ബൂര്‍ണ സ്പോര്‍ട്സ് ചിത്രമായ ഫൈനല്‍സിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് നടി മുത്തുമണിയുടെ ഭര്‍ത്താവായ പി ആര് അരുണ്‍ ആണ്. ആലീസ് എന്ന സൈക്ളിസ്റ്റിനെയാണ് രജീഷാ വിജയന് അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുന്ന ചിത്രം മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.