ഓണ്‍ലൈന്‍ സിനിമ ബുക്കിംഗ് സൈറ്റുകളുടെ കൊള്ളയ്ക്കെതിരെ വാട്സ്ആപ്പ് ബുക്കിംഗ് ആരംഭിച്ച തീയറ്റര്‍ ഉടമയ്ക്ക് വിലക്കേര്‍പ്പെടുത്തി. തൃശൂര്‍ ഗിരിജ തീയറ്റര്‍ ഉടമയ്ക്കാണ് ബുക്കിംഗ് സൈറ്റുകള്‍ വിലക്കേര്‍പ്പെടുത്തിയത്.
ടിക്കറ്റ് ചാര്‍ജിന് പുറമേ ബുക്കിംഗ് ചാര്‍ജ് എങ്ങനെ ഒഴിവാക്കുമെന്ന് നിരവധിയാളുകള്‍ ചോദിച്ചെന്നും അങ്ങനെയാണ് വാട്സ്ആപ്പ് വഴി ബുക്കിംഗ് ആരംഭിച്ചതെന്നും ഗിരിജ പറയുന്നു. തീയറ്ററിലേക്ക് വരുന്ന എല്ലാവരും വലിയ പണക്കാരല്ല. നാല് ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ഒരു ടിക്കറ്റിനുള്ള പണം കൂടുതലായി നല്‍കേണ്ടി വരുന്നുണ്ട്. അതിന് മാറ്റം വരുത്താനാണ് വാട്സ്ആപ്പ് ബുക്കിംഗ് തുടങ്ങിയതെന്നും ഗിരിജ പറയുന്നു.
വാട്സ്ആപ്പ് വഴി ബുക്ക് ചെയ്യുമ്പോള്‍ ആളുകളില്‍ നിന്ന് കമ്മിഷന് വാങ്ങാറില്ല. ഇത് ആളുകള്‍ ഏറ്റെടുത്തതോടെയാണ് ഓണ്‍ലൈന്‍ സിനിമ ബുക്കിംഗ് സൈറ്റുകള്‍ തനിക്കെതിരെ തിരിഞ്ഞത്. ഭീഷണിക്ക് വഴങ്ങില്ലെന്നും വാട്സ്ആപ്പ് വഴിയുള്ള ബുക്കിംഗ് തുടരുമെന്നും ഗിരിജ കൂട്ടിച്ചേര്‍ത്തു.