ഇത്തവണ കൂടുതലും യുവാക്കളാണ് ഷോയില്‍ പങ്കെടുക്കുന്നത്. സെലിബ്രിറ്റികളില്ല. വളരെ അധികം ജീവിതത്തെ കണ്ട് പഠിച്ച, വളരെയധികം സ്വപ്നങ്ങളുള്ള ആള്‍ക്കാരാണ് ഇത്തവണ. അതുകൊണ്ടാണ് ഈ സീസണിനെ സീസണ് ഓഫ് ഡ്രീമേഴ്സ് എന്ന പേരിട്ടിരിക്കുന്നത്. ജീവിതത്തില്‍ ഇങ്ങനെയൊക്കെ ആവണമെന്ന് ആഗ്രഹമുള്ളവരാണ് പങ്കെടുക്കുന്ന എല്ലാവരും. ഇതുപോലെയൊരു പ്ലാറ്റ്ഫോം അവര്‍ക്ക് കിട്ടുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ കാര്യമാണ്. അതുകൊണ്ട് അത്രയും എനര്‍ജിയിലാണ് അവര്‍ വന്നിരിക്കുന്നത്. ഇത്തവണ വളരെ ആസ്വാദ്യകരമായ സീസണായിരിക്കും. ഏറ്റവും നല്ല ഷോയായി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു.”
അതേസമയം, ബിഗ് ബോസ് സീസണ് മൂന്നിന് തുടക്കമായി. വില്ലന്‍ ജയിച്ച കളിയായിരുന്നു കഴിഞ്ഞ ബിഗ് ബോസ് എന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ സീസണ് ആരംഭിച്ചതായി പ്രഖ്യാപിച്ചത്. ”ലോകത്തെ മുഴുവന്‍ തോല്‍പ്പിച്ച കൊവിഡ് 19. ലോകത്തെ എല്ലാവരെയും വീട്ടില്‍ അടച്ചിട്ട് കാലം ഒരു ബിഗ് ബോസ് കളിക്കുകയായിരുന്നു. ജീവിതം വച്ചുള്ള ഒന്നൊന്നര കളി. അതില്‍ ഞാനും നിങ്ങളുമെല്ലാം മത്സരാര്‍ഥികള്‍ ആയിരുന്നു. ജീവിച്ചിരിക്കുക എന്നത് മാത്രമായിരുന്നു അതിലെ വിജയം.” സീസണ് മൂന്ന് ആരംഭിച്ചുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു.
കഴിഞ്ഞ സീസണിലെ പോലെ ചെന്നൈ തന്നെയാണ് ഇത്തവണത്തെയും ലൊക്കേഷന്‍. കമല്‍ ഹാസന് അവതാരകനായ തമിഴ് ബിഗ് ബോസ് സീസണ് 4 ജനുവരി 17ന് അവസാനിച്ചിരുന്നു. അതിനുശേഷം ഇതേ സ്ഥലത്താണ് മലയാളം സീസണ് 3നു വേണ്ടിയുള്ള സെറ്റ് വര്‍ക്ക് ആരംഭിച്ചത്. ബിഗ് ബോസിന് വേണ്ടി മോഹന്‍ലാല്‍ ഇത്തവണ പ്രതിഫലത്തില്‍ ആറു കോടിയുടെ വര്‍ധനവ് നടത്തിയെന്നാണ് സിനിമാ ഗ്രൂപ്പുകളിലെ സംസാരവിഷയം. സീസണ് രണ്ടില്‍ 12 കോടി രൂപയായിരുന്നു മോഹന്‍ലാല്‍ വാങ്ങിയത്. ഇത്തവണ അത് ആറു കോടി ഉയര്‍ത്തി 18 കോടിയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.