ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രം നല്‍കേണ്ട കാര്യമില്ലെന്ന് നടി നിഖില വിമല്‍. പശുവിനെ വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടില്‍ ഇല്ല. മൃഗ സംരക്ഷണമാണ് ലക്ഷ്യമെങ്കില്‍ ഒരു മൃഗത്തേയും വെട്ടരുതെന്നും നിഖില പറഞ്ഞു. ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു യുട്യൂബ് ചനലിന് നല്കിയ അഭിമുഖത്തിലാണ് നിഖിലയുടെ പ്രതികരണം.’
മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന നല്‍കേണ്ടതില്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണെന്നും നിഖില കൂട്ടിച്ചേര്‍ത്തു. നിഖിലയുടെ വാക്കുകള്‍ ഇതിനോടകം തന്നെ ചര്‍ച്ചയായിട്ടുണ്ട്.
അതേസമയം, നിഖില വിമല്‍ കേന്ദ്ര കഥാപാത്രമാകുന്ന ജോ ആന്‍ഡ് ജോ എന്ന ചിത്രം തീയറ്റുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഒരു കുടുംബത്തിലെ ജോമോള്‍, ജോമോന് എന്ന സഹോദരന്റെയും സഹോദരിയുടെയും കഥയാണ് ജോ ആന്‍ഡ് ജോ പറയുന്നത്. മാത്യു, നസ്ലന്, ജോണി ആന്റണി, സ്മിനു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.