മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സീരിയലാണ് മഞ്ഞില്‍ വിരിഞ്ഞ പൂവ്. ഈ സീരിയലിലൂടെ പ്രേഷകരുടെ മനം കവർന്ന ബാലതാരംമാണ് വൃദ്ധി വിശാല്‍. മ ഞ്ഞിൽ വിരിഞ്ഞ പൂവിലെ പിച്ചാത്തി ഷാജി എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന അഖില്‍ ആനന്ദിന്റെ വിവാഹ വേദിയിലും വൃദ്ധി മിന്നുന്ന താരമായിരുന്നു.വൃദ്ധി ടിവിയില്‍ മാത്രം നോക്കി സ്വയം പഠിച്ച ചുവടുകള്‍ വിവാഹ വേദിയില്‍ തരംഗംമാക്കിയിരുന്നു.ഒരേ ഒരു ദിവസം കൊണ്ട് വൃദ്ധി വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് എന്നിവയിൽ നിറഞ്ഞു നിന്നിരുന്നു.
അതിന് ശേഷം വൃദ്ധിയുടെ പഴയ വീഡിയോകളും ടിക് ടോക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ഇപ്പോൾ വൃദ്ധിക്കുട്ടി എത്തിയിരിക്കുന്നത്.ഒരു തകര്‍പ്പന്‍ പാട്ടുമായാണ്. മലയാളത്തിലല്ല തെലുങ്കിലാണ് ഇക്കുറി പ്രകടനം. അല്ലു അര്‍ജുന്‍ സിനിമയിലെ ‘സാമജവരഗമനാ’ എന്നു തുടങ്ങുന്ന ഗാനമാണ് വൃദ്ധി പാടുന്നത്. പാട്ടിലെ കടു കടുത്ത വരികളൊന്നും വൃദ്ധിയെ ബാധിയ്ക്കുന്നതേയില്ല. ഗംഭീരമായി തന്നെ പാടുകയാണ്.
കൊച്ചി കുംമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി. യുകെജി വിദ്യാര്‍ത്ഥിനിയായ ഈ കൊച്ചു കുട്ടി ഇപ്പോൾ തന്നെ രണ്ട് സിനിമകളിലും അഭിനയിച്ചു.അതെ പോലെ തന്നെ വൃദ്ധിയുടെ നൃത്തം വൈറലായതോടെ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തില്‍ നായകനായ പൃഥ്വിരാജിന്റെ മകളായും വൃദ്ധിയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…