മലയാളത്തിന്റെ പ്രിയ നടൻ കുഞ്ചാക്കോ ബോബൻ നായകനായിയെത്തിയ കസ്തൂരിമാന്‍ എന്ന ചിത്രത്തിലെ ഷീല പോള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സാന്ദ്ര ആമി. സീരിയൽ രംഗത്ത് കൂടിയാണ് സാന്ദ്ര അഭിനയരംഗത്തെത്തുന്നത്.സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ സാന്ദ്ര കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു കുറിപ്പും ചിത്രവുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.അകാലത്തില്‍ പൊലിഞ്ഞ സ്വന്തം സഹോദരന്റെയും പ്രണയിനിയുടെയും ചിത്രം തന്റെ കുടുംബചിത്രത്തോടൊപ്പം വരച്ച് ചേര്‍ത്ത കലാകാരന് വളരെയധികം നന്ദി പറഞ്ഞു കൊണ്ടാണ് സാന്ദ്രയുടെ കുറിപ്പ്.
“ സ്വര്‍ഗത്തില്‍ നിന്നും വന്ന മാലാഖയാണ് രബീഷ് പറമ്മേല്‍ എന്ന കലാകാരന്‍. മണിക്കൂറുകള്‍ക്കുള്ളില്‍ എന്റെ വലിയൊരു സ്വപ്നം അദ്ദേഹം സാധ്യമാക്കി തന്നു. ഈ ചിത്രം എനിക്കൊരു നിധിയാണ്. ഈ ജീവിതത്തില്‍ ഞാനേറ്റവുമധികം സ്നേഹിക്കുന്ന ആളുകളാണ് ഈ ചിത്രത്തിലുള്ളത്. 2006 ലാണ് എനിക്കെന്റെ സഹോദരനെ ഒരു അപകടത്തില്‍ (അപകടമെന്നാണ് പ്രത്യക്ഷത്തിലെങ്കിലും അത് അങ്ങനെയല്ല) നഷ്ടമാകുന്നത്. ഞാനീ ജീവിതത്തില്‍ ഏറ്റവുമധികം ആശ്രയിച്ചിരുന്ന ഏക വ്യക്തി അദ്ദേഹമായിരുന്നു. ഒരു രാത്രി കൊണ്ട് എനിക്കെല്ലാം നഷ്ടമായി.
ഈ നിമിഷത്തിലും അദ്ദേഹത്തെ എനിക്ക് നഷ്ടമായെന്ന് വിശ്വസിക്കാനാകുന്നില്ല. എനിക്കത് വിശ്വസിക്കാനും താത്‌പര്യമില്ല. അതിന്റെ പിറ്റേ ദിവസം തന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രണയിനിയും ആത്മഹത്യ ചെയ്തു. കാരണം അവര്‍ക്ക് അവരുടെ പ്രണയത്തെയാണ് നഷ്ടമായത്. എന്റെ ചേട്ടന്റെ നക്ഷത്രമാണ് എന്റെ കുഞ്ഞുങ്ങള്‍ക്ക് ( അദ്ദേഹം ഇന്നും എന്നോടൊപ്പം ഉണ്ടെന്നതിന്റെ തെളിവുകളില്‍ ഒന്നാണത്). അവര്‍ വീണ്ടും ഞങ്ങള്‍ക്ക് വേണ്ടി ജനിച്ചുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ മകള്‍ രുദ്രയെ ഞാന്‍ പാത്തുവെന്നാണ് വിളിക്കുന്നത്. കാരണം എന്റെ ജ്യേഷ്ഠത്തിയമ്മ അഹാ ഫാത്തിമയെ എന്റെ ചേട്ടന്‍ അങ്ങനെയാണ് വിളിച്ചിരുന്നത്. ഞങ്ങളുടെ സന്തോഷത്തില്‍ എന്നും അവരുണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. എന്റെ സ്വപ്നം രബീഷ് ഇപ്പോള്‍ നടത്തി തന്നു. ഈ ചിത്രം കാണുമ്പോഴെല്ലാം ഞാന്‍ സന്തോഷത്താല്‍ മതിമറക്കുന്നു….”സാന്ദ്ര കുറിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…