ജോക്കര്‍ എന്ന സിനിമയിലൂടെ മലയാളത്തിന് പ്രിയങ്കരിയായ നടിയാണ് മന്യ. തുടര്‍ന്ന് നിരവധി മലയാള സിനിമകളില്‍ മന്യ വേഷമിട്ടു. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുകയാണ് മന്യ. ഇപ്പോഴിതാ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ഡാന്‍സ് ഏറ്റെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് താരം.
View this post on Instagram
‘ചാക്കോച്ചനെ ഞങ്ങള്‍ സ്നേഹിക്കുന്നു. ഓണത്തിന് ഇതാ ഞങ്ങളുടെ വക ദേവദൂതര്‍ വേര്‍ഷന്‍’ എന്ന അടിക്കുറിപ്പ് നല്‍കിയാണ് മന്യ വിഡിയോ പങ്കുവച്ചിരിക്കുന്നത്. മന്യക്കൊപ്പം മകളും അമ്മയും ചുവടുവയ്ക്കുന്നുണ്ട്.
സീതാരാമ രാജു എന്ന തെലുങ്ക് ചിത്രത്തിലായിരുന്നു മന്യ ആദ്യമായി അഭിനയിച്ചത്. സിനിമയില്‍ നിന്ന് ഇടവേള എടുത്ത നടി ഇപ്പോള്‍ വിദേശത്ത് ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി ചെയ്യുകയാണ്. ആദ്യ ബന്ധം വേര്‍പെടുത്തിയ ശേഷം 2013ല്‍ വികാസ് ബാജ്പേയി എന്നയാളെയാണ് മന്യ വിവാഹം കഴിച്ചത്.