ആസ്വാദകർക്ക് ഏറെ പ്രിയങ്കരനായ അവതാരകനാണ് ഡെയിന്‍ ഡേവിസ്. താരം മലയാളി മനസ്സില്‍ ഇടം നേടിയത് കോമഡി റിയാലിറ്റി ഷോകളിലൂടെയാണ്. പിന്നീട് ഇപ്പോൾ ബിഗ്സ്ക്രീനിലും ഇടംപിടിച്ചിരിക്കുകയാണ് ഡെയിന്‍, എന്നും ആരാധകരുടെ സ്വന്തം ഡിഡി. പിന്നീട് കാമുകി, പ്രേതം 2, കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ആദ്യ ലക്ഷ്യസിനിമയായിരുന്നുവെന്നും , പക്ഷെ നടനാവുന്നതിനൊപ്പം മറ്റൊരാഗ്രഹം കൂടി ഉണ്ടായിരുന്നെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
മിനി സ്ക്രീന്‍ പ്രേക്ഷകരുടെ ഏറെ ഇഷ്ട പ്രോഗ്രാം ആണ് ഉടന്‍ പണം വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി മനസ്സ് കീഴടക്കി സൂപ്പര്‍ഹിറ്റായി മാറുകയായിരുന്നു.വന്‍ വിജയമായ ആദ്യ രണ്ട് സീസണുകളെ തുടര്‍ന്നാണ് മൂന്നാമത്തെ സീസണ് ആരംഭിച്ചത്. ഉടന്‍ പണം 3.0.ഡെയിനും മീനാക്ഷിയും തമ്മിലുള്ള കോംബോ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇരുവരും ഒന്നിച്ചെത്തുന്ന കോംബോസ് എല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കാറുമുണ്ട്. അതെ പോലെ തന്നെ ഇടക്ക് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകളും പരന്നിരുന്നു.
മീനാക്ഷിയെക്കുറിച്ച് ഇപ്പോഴിതാ തുറന്നു പറയുകയാണ് ഡിഡി. ”മീനാക്ഷിയുമായി സംസാരിക്കുമ്പോൾ ഒരു ആണ്‍സുഹൃത്ത് എന്നേ തോന്നൂ, എന്തും പറയാം. എന്തു തല്ലുകൊളളിത്തരത്തിനും കൂടെ കൂട്ടാം. അതല്ലാതെ പ്രേമമോ, ഒന്നുമില്ല. മാത്രവുമല്ല, വേറൊരു കാര്യം കൂടിയുണ്ട്. എന്റെ സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിയ്ക്ക് കുറച്ചുകൂടി സൗന്ദര്യം വേണം എന്നും ഡെയിന്‍ പറഞ്ഞു. ഇതിന് മറുപടിയായി നിന്നെ കെട്ടാന്‍ ഐശ്വര്യാ റായ് വരും എന്നായിരുന്നു മീനാക്ഷി പറഞ്ഞത്”.