ഇപ്പോൾ നടക്കുവാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി റിലീസ് ചെയ്യാനിരുന്ന മെഗാ സ്റ്റാർ മമ്മൂട്ടി ചിത്രമായിരുന്നു ‘വണ്‍’. ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായ വണ്ണില്‍ കേരളമുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. വളരെ പ്രധാനപ്പെട്ട കാര്യംമെന്തെന്നാൽ സിനിമ പ്രദർശനത്തിന് എത്തുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ പ്രേക്ഷകരുടെ ഇടയില്‍ വലിയ ഒരു ചര്‍ച്ചാ വിഷയമായിട്ടുണ്ട്.
ഇപ്പോളിതാ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ സഞ്ജയ് മമ്മൂട്ടിയുടെ കഥാപാത്രത്തിന് എന്തുകൊണ്ട് കടയ്ക്കല്‍ ചന്ദ്രന്‍ എന്ന് പേരിട്ടുവെന്ന് വെളിപ്പെടുത്തുകയാണ്. പല പ്രാവിശ്യം കടയ്ക്കല്‍ വഴി പോയപ്പോള്‍ ആ പേരിലെ ‘പവര്‍’ വല്ലാതെ ആകര്‍ഷിച്ചിരുന്നുവെന്ന് സഞ്ജയ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.ചിത്രത്തിലെ പ്രധാന കഥാപാത്രത്തിനു ‘ചന്ദ്രന്‍’ എന്നു തന്നെയുള്ള പേരാണ് ആദ്യം മുതലേ പരിഗണിച്ചിരുന്നത്. പക്ഷെ അതിനൊപ്പം കടയ്ക്കല്‍ കൂടി ചേര്‍ത്തതോടെയാണു കഥാപാത്രത്തിനു ഒരു പൂര്‍ണത വന്നത്. ചന്ദ്രന്‍ എന്ന പേരിനൊപ്പം കടയ്ക്കല്‍ എന്ന സ്ഥലപ്പേരു കൂടിയെത്തിയതോടെ കഥാപാത്രത്തിന്റെ ശക്തി ഇരട്ടിയായി’- സഞ്ജയ് പറയുന്നു.
അണിയറ പ്രവര്‍ത്തകര്‍ പദ്ധതി എടുത്തിരിക്കുന്നത് ചിത്രം തിരഞ്ഞെടുപ്പിന് മുൻപ് റിലീസ് ചെയ്യാനാണ്.സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.അതെ പോലെ വണ്ണിന് നിലവിലെ കേരള രാഷ്ട്രീയവുമായി ഒരു ബന്ധമില്ലെന്നാണ് സംവിധായകന്‍ വെളിപ്പെടുത്തിയത്. വന്‍ താരനിരയാണ് മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ എത്തുന്നത്. ജോജു ജോര്‍ജ്, മുരളി ഗോപി, ശ്രീനിവാസന്‍, ബാലചന്ദ്രമേനോന്‍, രഞ്ജിത്ത്, മാമുക്കോയ, സലീംകുമാര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, സുദേവ് നായര്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, നിമിഷ സജയന്‍, ഗായത്രി അരുണ്‍, കൃഷ്ണകുമാര്‍ചിത്രത്തിൽ അഭിനയിക്കുന്ന മറ്റു താരങ്ങൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…