ഷാനവാസ് ബാവുട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തൊട്ടപ്പന് ഇന്ന് മുതൽ പ്രദർശനം ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ ടൈറ്റിൽ റോളിൽ എത്തുന്നത് മലയാളികളുടെ പ്രീയതാരം വിനായകൻ ആണ്. റിലീസിന്റെ ആദ്യ ദിവസം ആയ ഇന്ന് തീയേറ്ററുകളിൽ വൻ സ്വീകരണമാണ് ലഭിച്ചത്. ഒരു കൂട്ടം പച്ചയായ മനുഷ്യരുടെ കഥ പറയുന്ന ചിത്രത്തിന് എങ്ങും മികച്ച അഭിപ്രായങ്ങളും ആണ് കിട്ടിക്കൊണ്ടിരിക്കുന്നത്.
ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പിഎസ് റഫീക്കാണ്. ദിലീഷ് പോത്തൻ, റോഷൻ മാത്യു തുടങ്ങിയവരാണ് മറ്റ് പ്രദാന താരങ്ങൾ.