പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ തൊട്ടപ്പന്റെ ട്രൈലെർ യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം പിടിച്ചിരിക്കുകയാണ്. പെരുന്നാൾ റിലീസ് ആയി നാളെ ചിത്രം തീയറ്ററുകളിലെത്തും. കിസ്മത്ത് എന്ന ചിത്രത്തിനു ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊട്ടപ്പന്. പി.എസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രിയംവദയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. റോഷന് മാത്യൂ, മനോജ് കെ ജയന്, കൊച്ചു പ്രേമന്, പോളി വില്‍സണ്‍, ദിലീഷ് പോത്തന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുണ്ട്.
തൊട്ടപ്പൻ ട്രൈലെർ
കടപ്പാട്: Manorama Music Songs