ജയറാമും വിജയ് സേതുപതിയും മുഖ്യ വേഷങ്ങളില്‍ എത്തുന്ന മാര്‍ക്കോണി മത്തായിയിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. ഛായാഗ്രാഹകന്‍ സനില്‍ കളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാമാണ് ടൈറ്റില്‍ വേഷത്തില്‍ എത്തുന്നത്. വിജയ് സേതുപതി എന്ന താരമായി തന്നെയാണ് വിജയ് സേതുപതി എത്തുന്നത്. സത്യം മൂവീസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ആത്മിയയാണ് നായിക. മലയാളത്തിനു പുറമേ തമിഴിലും ചിത്രം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
മുന്‍ പട്ടാളക്കാരനായ ഒരു സെക്യൂരിറ്റി കഥാപാത്രമായാണ് ജയറാം എത്തുന്നത്. ഒരു സഹകരണ ബാങ്കിലെ കാവല്‍ക്കാരനായ അയാല്‍ അവിടത്തെ തൂപ്പുകാരിയായി എത്തുന്ന അന്നയോട് പ്രണയം തോന്നുന്നു. മത്തായി പിന്നീട് നേരിടുന്ന ഒരു പ്രശ്നം പരിഹരിക്കാന്‍ നിരവധി പേര് എത്തുമ്ബോള്‍ അതിന് മുന്നില്‍ നില്‍ക്കുന്നയാളാണ് വിജയ് സേതുപതി. അജു വര്‍ഗീസ്, ഗ്രിഗറി, നെടുമുടി വേണു, ഹരീഷ് കണാരന്, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, മാമുക്കോയ, സുനില്‍ സുഖദ, കലാഭവന്‍ പ്രജോദ് എന്നിവരും വേഷമിടുന്നു. സനില്‍ കളത്തിലും റെജിഷ് മിഥിലയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. എം ജയചന്ദ്രന്റെ സംഗീതം.