ഒരു പെൺവാണിഭ റാക്കറ്റ് സജീവമാണെന്ന സംശയത്തെ തുടർന്ന് തൃച്ചിറപ്പള്ളിയിലെ സ്പാകളിലും മസാജ് പാർലറുകളിലും പോലീസ് കഴിഞ്ഞ ദിവസങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. അങ്ങനെ പത്തോളം സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ തമിഴ് ടിക്ടോക് താരം റൗഡി ബേബി സൂര്യ അടക്കം പത്ത് സ്ത്രീകൾ അറസ്റ്റിലായെന്ന വാർത്തകളാണ് പുറത്തുവരുന്നത്. എന്നാൽ തനിക്കിതിൽ പങ്കില്ലെന്നാണ് സൂര്യ പറയുന്നത്.