ഭക്ഷ്യ കിറ്റ് നല്‍കിയത് കൊണ്ട് മാത്രം ജനങ്ങളെ സന്തോഷിപ്പിക്കാനാവില്ലെന്ന് നടന് ടിനി ടോം. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്സ് അവറിലായിരുന്നു ടിനി ഇങ്ങനെ പ്രതികരിച്ചത്.
‘ജനങ്ങള്‍ക്ക് കിറ്റോ ഭക്ഷണമോ മാത്രമല്ല ആവശ്യം. കിറ്റുകൊണ്ട് അവര്‍ക്ക് വിശപ്പടങ്ങുമായിരിക്കും എന്നാല്‍ മനുഷ്യന് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതും, അവന്റെ മാനസികാരോഗ്യത്തെ സംരക്ഷിക്കുന്നതും വിനോദമാണ്,’ ടിനി ടോം പറഞ്ഞു.
ലോക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തെ സിനിമാ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. പിന്നീട് കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ച് ഷൂട്ടിംഗിന് അനുമതി നല്കി.
ഇതിന് പിന്നാലെ മോഹന്‍ലാല്‍, പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി തെലങ്കാനയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങി എത്തുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. ഹൈദരാബാദില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം രണ്ടാഴ്ചയ്ക്ക് ശേഷമാകും കേരളത്തിലേക്ക് വരിക.