സോഷ്യല്‍ മീഡിയയില്‍ തന്നെ അധിക്ഷേപിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കി നടന്‍ ടിനി ടോം. നടിയെ ആക്രമിച്ചകേസില്‍ ജനപ്രിയനായകന്‍ നടത്തിയ പിആര്‍ വര്‍ക്ക് നടത്തിയതു പോലെ ക്രിസ്ത്യാനികളുടെ വായടപ്പിക്കാമെന്ന് കരുതിയോ എന്നായിരുന്നു അധിക്ഷേപ കമന്റ്. ഇതിനു മറുപടിയായി ഒരു ക്രിസ്ത്യാനി പറയേണ്ട് ഭാഷയാണോ ഇത് ക്രിസ്തു ഇതാണോ പഠിപ്പിച്ചത്’ എന്നായിരുന്നു.
നേരത്തേ ‘ഈശോ’ സിനിമയെ പിന്തുണച്ചതിന് നടന്‍ ടിനി ടോമിനു നേരെ വിമര്‍ശനമുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഈ അധിക്ഷേപവും. നാദിര്‍ഷയുടെ സിംപതി പിടിച്ചുപറ്റാനുള്ള തന്ത്രമാണ് ടിനി ടോമിന്റേതെന്നായിരുന്നു കമന്റ്. ഈ വിഷയം സഭയില്‍ നേരിട്ട് ചോദ്യം ചെയ്യാന്‍ താങ്കള്‍ ധൈര്യപ്പെടുമോ എന്ന ചോദ്യത്തിന്, ചെയ്യും എന്ന് ടിനി ടോം മറുപടി നല്‍കി. ”ജീസസ് ആണ് എന്റെ സൂപ്പര്‍സ്റ്റാര്‍… ക്രിസ്തു എന്നെ സ്നേഹിക്കാന്‍ മാത്രമാണ് ആണ് പഠിപ്പിച്ചിട്ടുള്ളത് 12 ശിഷ്യന്മാരില്‍ തുടങ്ങിയ യേശു അതുകൊണ്ടാണ് ലോകം മുഴുവനും എത്തിയത്. ഞാനൊരു വിശ്വാസിയാണ്, പക്ഷേ അന്ധവിശ്വാസിയല്ല. ഞാന്‍ ക്രിസ്ത്യാനി ആയത് എന്റെ സ്വന്തം തിരഞ്ഞെടുപ്പല്ല അതു നിയോഗമാണ്.
എന്നുകരുതി അന്യമതസ്ഥരെ ഞാന്‍ ശത്രുക്കളായല്ല സഹോദരങ്ങള്‍ ആയാണ് കാണുന്നത്. ഞാന്‍ 5,6,7 ക്ലാസുകള്‍ പഠിച്ചത് കലൂര്‍ എസിഎസ് എസ്എന്‍ഡിപി സ്‌കൂളിലാണ്. അന്ന് സ്വര്‍ണലിപികളില്‍ മായാതെ മനസ്സില്‍ കുറിച്ചിട്ട ഒരു ആപ്തവാക്യം ഉണ്ട് അതു ഇന്നും തെളിഞ്ഞു നില്‍ക്കുന്നു, എനിക്ക് ജീവിക്കാന്‍ അങ്ങനെ പറ്റൂ ,ഒരു ജാതി ഒരു മതം ഒരു ദൈവം.”
അതേസമയം, ഈ വിഷയത്തില്‍ നാദിര്‍ഷയ്ക്കു പിന്തുണ അറിയിച്ച് മലയാള സിനിമാലോകത്തെ പ്രമുഖര്‍ രംഗത്തുവന്നു. സിനിമ കാണുക പോലുംചെയ്യാതെ പ്രത്യേക അജന്‍ഡ വച്ച് മനുഷ്യരെ വിഭജിക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴുള്ള വിവാദങ്ങളെന്നായിരുന്നു ഫെഫ്കയുടെ പ്രതികരണം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…