വിനയന് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി ടിനി ടോമുമുണ്ട്. ഇപ്പോഴിതാ ചിത്രത്തില്‍ ടിനി ടോം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. കുഞ്ഞുപിള്ള എന്നാണ് കഥാപാത്രത്തിന്റെ പേര്. ടിനി ടോം ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. സംവിധായകന് വിനയന് അടക്കമുള്ളവര്‍ക്ക് താരം നന്ദി പറഞ്ഞു.
സിജു വില്‍സണാണ് പത്തൊന്‍പതാം നൂറ്റാണ്ടിലെ കേന്ദ്രകഥാപാത്രം. വേലായുധ പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് സിജു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വേലായുധ പണിക്കരായി സിജു വില്‍സണ്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്നാണ് ട്രെയിലറും ടീസറും നല്‍രുന്ന സൂചന. കയാദുവാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സുദേവ് നായര്‍, അനൂപ് മേനോന്, ചെമ്പന്‍ വിനോദ്, സുരേഷ് കൃഷ്ണ, ടിനി ടോം, ഇന്ദ്രന്‍സ്, അലന്‍സിയര്‍, രാഘവന്, ജാഫര്‍ ഇടുക്കി, ചാലി പാല, ദീപ്തി സതി, പൂനം ബജ് വ, രേണു സൗന്ദര്, വര്‍ഷ വിശ്വനാഥ്, നിയ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തിലുണ്ട്.
ഷാജികുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം. ജയചന്ദ്രനാണ് സംഗീതം പകരുന്നത്. സന്തോഷ് നാരായണനാണ് പശ്ചാത്തല സംഗീതം. സെപ്റ്റംബര്‍ എട്ട് ഓണം തിരുവോണ ദിനത്തിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.