ഈശോ സിനിമയെ പിന്തുണച്ചതിന് നടന് ടിനി ടോമിനു നേരെ വിമര്‍ശനം. സിനിമയെ പിന്തുണച്ച് ടിനി ടോം കുറിപ്പിട്ടിരുന്നു. ഈ കുറിപ്പാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്. നാദിര്‍ഷയുടെ സിംപതി പിടിച്ചുപറ്റാനുള്ള തന്ത്രമാണ് ടിനി ടോമിന്റേതെന്നായിരുന്നു കമന്റ്. ഈ വിഷയം സഭയില്‍ നേരിട്ട് ചോദ്യം ചെയ്യാന്‍ താങ്കള്‍ ധൈര്യപ്പെടുമോ എന്ന ചോദ്യത്തിന്, ചെയ്യും എന്ന് ടിനി ടോം മറുപടി നല്കി.
ടിനി ടോമിന്റെ കുറിപ്പ്:
”ജീസസ് ആണ് എന്റെ സൂപ്പര്‍സ്റ്റാര്‍… ക്രിസ്തു എന്നെ സ്നേഹിക്കാന്‍ മാത്രമാണ് ആണ് പഠിപ്പിച്ചിട്ടുള്ളത് 12 ശിഷ്യന്മാരില് തുടങ്ങിയ യേശു അതുകൊണ്ടാണ് ലോകം മുഴുവനും എത്തിയത്. ഞാനൊരു വിശ്വാസിയാണ്, പക്ഷേ അന്ധവിശ്വാസിയല്ല. ഞാന്‍ ക്രിസ്ത്യാനി ആയത് എന്റെ സ്വന്തം തിരഞ്ഞെടുപ്പല്ല അതു നിയോഗമാണ്.
എന്നുകരുതി അന്യമതസ്ഥരെ ഞാന്‍ ശത്രുക്കളായല്ല സഹോദരങ്ങള്‍ ആയാണ് കാണുന്നത്. ഞാന്‍ 5,6,7 ക്ലാസുകള്‍ പഠിച്ചത് കലൂര്‍ എസിഎസ് എസ്എന്‍ഡിപി സ്കൂളിലാണ്. അന്ന് സ്വര്‍ണലിപികളില്‍ മായാതെ മനസ്സില്‍ കുറിച്ചിട്ട ഒരു ആപ്തവാക്യം ഉണ്ട് അതു ഇന്നും തെളിഞ്ഞു നില്ക്കുന്നു, എനിക്ക് ജീവിക്കാന്‍ അങ്ങനെ പറ്റൂ ,ഒരു ജാതി ഒരു മതം ഒരു ദൈവം.”
അതേസമയം, ഈ വിഷയത്തില്‍ നാദിര്‍ഷയ്ക്കു പിന്തുണ അറിയിച്ച് മലയാള സിനിമാലോകത്തെ പ്രമുഖര്‍ രംഗത്തുവന്നു. സിനിമ കാണുക പോലുംചെയ്യാതെ പ്രത്യേക അജന്‍ഡ വച്ച് മനുഷ്യരെ വിഭജിക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴുള്ള വിവാദങ്ങളെന്നായിരുന്നു ഫെഫ്കയുടെ പ്രതികരണം.