Tiny Tom Speaks about Tovino and Joju's Helping mentality
സെലിബ്രിറ്റികൾ ആണെന്ന യാതൊരു അഹംഭാവവും കൂടാതെ സാധാരണക്കാർക്കൊപ്പം അവരിൽ ഒരാളായി സഹായിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന നിരവധി താരങ്ങളെ ഈ പ്രളയ ദിനങ്ങളിൽ നമുക്ക് കാണുവാൻ സാധിക്കുന്നുണ്ട്. ടോവിനോ, ജോജു, ഇന്ദ്രജിത്ത്, സണ്ണി വെയ്ൻ എന്നിങ്ങനെ പലരും മുഴുവൻ സമയവും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകി നിൽക്കുന്നുണ്ട്. എന്നാൽ അതിനിടയിലും ഇതെല്ലാം അവരുടെ സിനിമ പ്രൊമോഷന് വേണ്ടിയാണെന്ന ആരോപണവുമായിട്ടാണ് പലരും മുന്നോട്ട് വരുന്നത്. എന്നാൽ ഈ ഒരു സഹായിക്കാനുള്ള മനസ്ഥിതി അവരുടെ ഒക്കെ രക്തത്തിൽ തന്നെ ഉള്ളതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടനും മിമിക്രി ആർട്ടിസ്റ്റുമായ ടിനി ടോം.
ടൊവിനോയുടേയും ജോജുവിന്റേയും രക്തത്തില്‍ സംഘടനാപാരമ്പര്യം ഉണ്ട്. കാനഡയില്‍ ബോട്ടില്‍ പോയിക്കൊണ്ടിരിക്കുമ്പോള്‍ ജോജുവിന്റെ കൂളിങ് ഗ്ലാസ് കടലില്‍പ്പോയി, എടുത്ത് ചാടി ടൊവിനോ അതെടുത്ത് കൊടുത്തു. എത്ര പേര്‍ക്ക് ഇത് തോന്നും. അതവന്റെ ജീനാണ്, അവന്റെ രക്തത്തിലുള്ളതാണ് അത്. സിനിമ പ്രമോട്ട് ചെയ്യുന്നതിന് വേണ്ടിയല്ല ചെയ്യുന്നത്. അവന്‍ എവിടെയാണെങ്കിലും അത് ചെയ്തിരിക്കുമെന്നും ടിനി ടോം പറയുന്നു. 100 രൂപ കൈയ്യിലുണ്ടെങ്കില്‍ 110 രൂപയ്ക്ക് ഭക്ഷണം മേടിച്ച് തരുന്നയാളാണ് ജോജു, ഇവരുടെ ക്യാരക്ടറിനെക്കുറിച്ച് തങ്ങള്‍ക്ക് അറിയാവുന്നതാണ്. സിനിമാപ്രമോഷന് വേണ്ടിയല്ല ഒരാളും ഇറങ്ങിയതെന്നും ടിനി ടോം പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…