മൊഹ്റ എന്ന ബോളിവുഡ് ചിത്രത്തിലെ ഐക്കോണിക് ഗാനമായ ‘ടിപ് ടിപ് ബര്‍സാ പാനി’ എന്ന പാട്ട് വീണ്ടും അവതരിപ്പിച്ച് അക്ഷയ്കുമാറും കത്രീന കെയ്ഫും. 1994 ല്‍ റിലീസായ ചിത്രത്തിലെ ഗാനം അക്ഷയ് കുമാറും രവീണ ടണ്ടനുമാണ് അന്ന് അവതരിപ്പിച്ചത്. ഇവര്‍ തമ്മിലുള്ള രസകരമായ കെമിസ്ട്രി ഇന്നും ആരാധകര്‍ ഓര്‍ത്തുവച്ചിട്ടുണ്ട്. ഇപ്പോഴിതാ ആ ജനപ്രിയ ഗാനം ‘സൂര്യവംശി’യുടെ നിര്‍മ്മാതാക്കള്‍ അവരുടെ സിനിമയ്ക്കായി പുനഃസൃഷ്ടിച്ചിരിക്കുകയാണ്. ഇന്നലെ പാട്ടിന്റെ ടീസര്‍ കത്രീന പങ്കുവച്ചിരുന്നു, ഒപ്പം പാട്ട് ഇന്ന് റിലീസ് ചെയ്യുമെന്നും കുറിച്ചു.
ആരാധകര്‍ കാത്തരിരുന്ന ആ ഹോട്ട് നമ്പര്‍ കത്രീനയിപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. മഴയില്‍ നൃത്തം ചെയ്യുന്നതില്‍ കവിഞ്ഞ് മറ്റൊന്നുമില്ല, ടിപ് ടിപ് ബര്‍സാ പാനി എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കത്രീന പാട്ട് കൊടുത്തിരിക്കുന്നത്. പുതിയ പാട്ടില്‍ അല്‍പ്പം ബീറ്റ്സും ഫാസ്റ്റ്ട്രാക്കും കൊടുത്ത് കൂടുതല്‍ അടിപൊളിയാക്കിയിട്ടുണ്ട്.രവീണയും അക്ഷയ് കുമാറും വെള്ളിത്തിരയില്‍ സൃഷ്ടിച്ച കെമിസ്ട്രിയില്‍ നിന്നും ഒരു പടി മുന്നിലാണ് കത്രീന-അക്ഷയ് ഹോട്ട് സിസിലിംഗ് കെമിസ്ട്രി. കത്രീനയുടെ ഹോട്ട് ലുക്കും മഴയുടെ ബാക്ക്ഗ്രൗണ്ടിലുള്ള പാട്ടും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.