നവാഗതനായ അഖില്‍ ശ്രീനിവാസ് സംവിധാനം ചെയ്യുന്ന അഭ്യൂഹം എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. രാഗുല്‍ മാധവ്, അജ്മല്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ കൗതുകം ഉണര്‍ത്തുന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍. മൂവി വാഗണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സെബാസ്റ്റിയന്, വെഞ്ച്സ്ലേവസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
രാഹുലിനും അജ്മലിനും പുറമേ, ജാഫര്‍ ഇടുക്കി, ആത്മീയ രാജന്, കോട്ടയം നാസര്‍, മാല്‍വി മല്‍ഹോത്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ കൗതുകം ഉണര്‍ത്തുന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍. അഖില്‍ ശ്രീനിവാസ് തന്നെയാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്.
റഫീക് ഇബ്രാഹിമാണ് കോഡയറക്ടര്‍, അസിസ്റ്റന്റ് പ്രൊഡ്യൂസേഴ്സ്- ജെയിംസ് മാത്യു, അനിഷ് ആന്റണി, അഖില്‍ ആന്റണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-സല്മാന് അനസ്, റുമ്ഷി റസാക്, ഛായാഗ്രഹണം- ഷമീര്‍ ഗിബ്രാന്‍, ബാല മുരുഗന്, എഡിറ്റിംഗ്- നൗഫല്‍ അബ്ദുള്ള, ജിതിന് ജോഷി, സംഗീതം- ജുബൈര്‍ മുഹമ്മദ്, പ്രൊജക്ട് ഡിസൈനര്‍- നൗഫല്‍ അബ്ദുള്ള, സൗണ്ട് ഡിസൈന്‍- ഗോകുല്‍ ഗോപിനാഥന്, ആര്‍ട്ട് ഡയറക്ടര്‍- സാബു റാം, മേക്കപ്പ്- റോണി വെള്ളത്തൂവല്‍- കോസ്റ്റിയൂം- അരുണ്‍ മന്ദാര്, പ്രൊഡക്ഷന്‍ കണ്ട്രോളര്- എസ്. മുരുഗന്, സംഘട്ടനം- മാഫിയ ശശി, സ്റ്റില്‍സ്- സിതിന്, ഡിസൈന്‍- എസ്കെഡി ഡിസൈന്‍ ഫാക്ടറി.