ടി.ജി രവി കേന്ദ്രകഥാപാത്രമാകുന്ന ‘ഭഗവാന് ദാസന്റെ രാമരാജ്യം’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീപ്, നവ്യ നായര്‍, റോഷന് മാത്യൂസ്, ആന്റണി വര്‍ഗീസ്, ഉണ്ണി മുകുന്ദന് തുടങ്ങി പ്രമുഖ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. ഏറെ കൗതുകം നിറഞ്ഞതാണ് ടൈറ്റില്‍ പോസ്റ്റര്‍.
ടി ജി രവിയെ കൂടാതെ അക്ഷയ് രാധാകൃഷ്ണന്, പ്രശാന്ത് മുരളി, ഇര്‍ഷാദ് അലി, മണികണ്ഠന് പട്ടാമ്പി, നന്ദന, എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കിന്നത്. ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പില്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോബിന് റീല്‍സ് പ്രോഡക്ഷന്‍സിന്റെ ബാനറില്‍ റെയ്സണ്‍ കല്ലടയിലാണ് ചിത്രം നിര്‍മിക്കുന്നത്.
ഫെബിന് സിദ്ധാര്‍ഥ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹകന് ശിഹാബ് ഓങ്ങല്ലൂര്‍ ആണ്. ഒരു ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് നടക്കുന്ന ബാലെയും, അതിനോടാനുബന്ധിച്ചു ഉണ്ടാകുന്ന ചില പ്രശ്നങ്ങളുമാണ് കഥയുടെ ഇതിവൃത്തം. പൊളിറ്റിക്കല്‍ സറ്റയര്‍ വിഭാഗത്തില്‍ പെടുന്ന ഭഗവാന് ദാസന്റെ രാമരാജ്യം ഒക്ടോബര്‍ അവസാനം തീയറ്ററുകളില്‍ എത്തും.