നവാഗതരെ അണിനിരത്തി പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളി നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തിറങ്ങി. സ്കൂള്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് ഡിയര്‍ സ്റ്റുഡന്റ്സ് എന്നാണ് പേരിട്ടിരിക്കുന്നത്.
നവാഗതരായ സന്ദീപ് കുമാറും ജോര്‍ജ് ഫിലിപ്പ് റോയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പ്രേമം, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റ്റ് ചെയ്തിട്ടുള്ളവരാണ് ഇരുവരും. ഡിയര്‍ സ്റ്റുഡന്റ്സിന്റെ കാസ്റ്റിംഗ് കോള്‍ നാളെ രാവിലെ 11 മണിക്ക് പുറത്തിറങ്ങും.