ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമ്മൂട്, അലന്‍സിയര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന നാരായണീന്റെ മൂന്നാണ്മക്കള് എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മൂന്ന് കുട്ടികളാണ് ടൈറ്റില്‍ പോസ്റ്ററിലുള്ളത്. ഒരു ഫാമിലി കോമഡി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് ശരണ്‍ വേണുഗോപാലാണ്.
ജെമിനി പുഷ്കന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെമിനി പുഷ്കന് ആണ് ചിത്രം നിര്‍മിക്കുന്നത്. അപ്പു പ്രഭാകര്‍ ആണ് ഛായാഗ്രഹണം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് രാഹുല്‍ രാജാണ്. ഡിക്സന് പൊടുത്താസ് ആണ് പ്രൊഡക്ഷന്‍ കണ്ട്രോളര്, എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ജ്യോതി സ്വരൂപ് പാണ്ട.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- പ്രതീഖ് ബാഗി, സൗണ്ട് റിക്കോര്‍ഡിങ് & ഡിസൈന്‍- ജയദേവന് ചാക്കാടത്, പ്രൊഡക്ഷന്‍ ഡിസൈന്‍- ഷെബിന്‍ തോമസ്, കോസ്റ്റ്യൂം- ധന്യ ബാലകൃഷ്ണന്, മേക്കപ്പ്- ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുകു ദാമോദര്‍, കാസ്റ്റിംഗ് ഡയറക്ടര്‍- അബു വയലംകുളം, സ്റ്റില്‍സ്- ശ്രീജിത്ത് എസ്, മാര്‍ക്കറ്റിങ് പ്ലാന്‍ & സ്ട്രേറ്റേജി- ഒബ്സ്ക്യുറ, പോസ്റ്റര്‍ ഡിസൈന്‍- യെല്ലോടൂത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.