രാഷ്ട്രീയ പരമാർശങ്ങളുടെ പേരിൽ സർക്കാർ വിവാദത്തിലായതിനെ തുടർന്ന് ചിത്രത്തിന്റെ സംവിധായകൻ ഏ ആർ മുരുഗദോസിനെ അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടിലെത്തിയെന്ന സൺ പിക്ചേഴ്സിന്റെ ട്വീറ്റിന് മറുപടിയുമായി ചെന്നൈ പോലീസ്. അങ്ങനെ ഒരു നീക്കം പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ വെളിപ്പെടുത്തിയെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അറസ്റ്റ് ചെയ്യാൻ പോയതല്ല, മറിച്ച് വിവാദങ്ങൾ ആളിപ്പടർന്നിരിക്കുന്നതിനാൽ സംവിധായകന്റെ വീടിന്റെ സുരക്ഷ ഉറപ്പ് വരുത്താനാണ് പോലീസ് പോയതെന്ന് ഒരു മുതിർന്ന പോലീസ് ഓഫീസർ പറഞ്ഞതായി അവർ റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിലെ വിവാദപരമായ പല രംഗങ്ങളും നീക്കം ചെയ്യണമെന്ന് രാഷ്ട്രീയ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
BREAKING NEWS : Police reach Director A.R.Murugadoss residence to arrest him.
— Sun Pictures (@sunpictures) November 8, 2018
After enquiring about A.R.Murugadoss’ whereabouts police have left his residence since he was not there.
— Sun Pictures (@sunpictures) November 8, 2018